- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അറബിക് ഇംഗ്ളീഷ് പിക്ടോറിയൽ ഡിക്ഷണറി ദോഹയിൽ പ്രകാശനം ചെയ്തു
ദോഹ. ഗൾഫ് മേഖലയിൽ സ്പോക്കൺ അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്ളീഷ്് പിക്ടോറിയൽ ഡിക്ഷണറി ദോഹയിൽ പ്രകാശനം ചെയ്തു. സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ. എംപി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നൽകി നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിർവഹിച്ചു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് കെ.എം. വർഗീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, അക്കോൺ ഗ്രൂപ്പ് വെൻച്വോർസ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, പ്രവാസി ക്ഷേമ നിധി ബോർഡ് മെമ്പർ കെ.കെ. ശങ്കരൻ, ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, വിറ്റാമിൻ പാലസ് റീജ്യണൽ ഡയറക്ടർ അബൂബക്കർ സിദ്ധീഖ്, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത്്, കൃതി പ്രകാശൻ സീനിയർ വൈസ് പ്രസിഡണ്ട് എം.എം. ഖാൻ, മൈന്റ് ട്യൂൺ എക്കോ വേവ്സ് ഗ്ളോബൽ സെക്രട്ടറി ജനറൽ മശ്ഹൂദ് തിരുത്തിയാട് തുടങ്ങി നിവവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാഭ്
ദോഹ. ഗൾഫ് മേഖലയിൽ സ്പോക്കൺ അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്ളീഷ്് പിക്ടോറിയൽ ഡിക്ഷണറി ദോഹയിൽ പ്രകാശനം ചെയ്തു. സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ. എംപി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നൽകി നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിർവഹിച്ചു.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് കെ.എം. വർഗീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, അക്കോൺ ഗ്രൂപ്പ് വെൻച്വോർസ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, പ്രവാസി ക്ഷേമ നിധി ബോർഡ് മെമ്പർ കെ.കെ. ശങ്കരൻ, ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, വിറ്റാമിൻ പാലസ് റീജ്യണൽ ഡയറക്ടർ അബൂബക്കർ സിദ്ധീഖ്, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത്്, കൃതി പ്രകാശൻ സീനിയർ വൈസ് പ്രസിഡണ്ട് എം.എം. ഖാൻ, മൈന്റ് ട്യൂൺ എക്കോ വേവ്സ് ഗ്ളോബൽ സെക്രട്ടറി ജനറൽ മശ്ഹൂദ് തിരുത്തിയാട് തുടങ്ങി നിവവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാഭ്യാസ രംഗത്തെ നൂതന രീതിയനുസരിച്ചാണണ് ഡിക്ഷണറി തയ്യാറാക്കിയിരിക്കുന്നതെന്നും ഗൾഫിലും നാട്ടിലുമുള്ള പഠിതാക്കൾക്ക് ഏറെ സഹായകമാകുമിതെന്നും ഡോ. അമാനുല്ല പറഞ്ഞു. വാക്കുകളേക്കാൾ ഇമേജുകളാണ് പഠിതാക്കളുടെ മനസിൽ വേഗത്തിലും കൂടുതൽ നേരവും നിലനിൽക്കുകയെന്നാണ് പുതിയ വിദ്യാഭ്യാസ പരീശീലകരൊക്കെ പറയുന്നത്. മാത്രമല്ല ആവശ്യം വരുമ്പോൾ ഓർത്തെടുക്കുവാനും ഉപയോഗിക്കുവാനും ഇമേജുകൾ കൂടുതൽ സഹായകകരമാകുമെന്നതാണ് പിക്ടോറിയൽ ഡിക്ഷണറി എന്ന ആശയത്തിന് പ്രേരകം. പല ഭാഷകളിലും ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിലും അറബി പഠിക്കുവാൻ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് ഡിക്ഷണറി പ്രസിദ്ധീകരിച്ചത്.
അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കൺ അറബിക് മാസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എൻ. ബാബുരാജന് ആദ്യ പ്രതി നൽകി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് കെ. എം. വർഗീസാണ് പുസ്തകം പ്രകാശനം ചെയ്തത്.