- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ
ദോഹ ഇന്തോ അറബ് ബന്ധം കൂടുതൽ ഊഷ്മളവും സുദൃഢവുമാക്കുന്നതിൽ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനർഘ സംഭാവനകൾ നൽകിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരാ
ദോഹ ഇന്തോ അറബ് ബന്ധം കൂടുതൽ ഊഷ്മളവും സുദൃഢവുമാക്കുന്നതിൽ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനർഘ സംഭാവനകൾ നൽകിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ കൃതി പ്രകാശൻ ദോഹയിലെ ഇന്ത്യൻ സ്‌ക്കൂളുകളിലെ അറബി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
അദ്ധ്യാപനം കൂടുതൽ കാര്യക്ഷമവും രചനാത്മകവുമാകണമെങ്കിൽ നിരന്തരമായ പരിശീലന പരിപാടികൾ അത്യാവശ്യമാണ്. അദ്ധ്യാപകർ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതോടൊപ്പം വ്യക്തി തലത്തിലുള്ള വളർച്ചക്കും ഊന്നൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
കൃതി പ്രകാശൻ ഡയറക്ടർ ഹിമാൻശു സിങ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് കെ. സി. അബ്ദുൽ ലത്തീഫ്, ഭവൻസ് പബൽക് സ്‌ക്കൂൾ പ്രസിഡണ്ട് പി. എൻ. ബാബുരാജൻ, നോബിൾ ഇന്റർനാഷണൽ സ്‌ക്കൂൾ പ്രസിഡണ്ട് ഹുസൈൻ മുഹമ്മദ്, സ്‌കോളേർസ് ഇന്റർനാഷണൽ സ്‌ക്കൂൾ ചെയർമാൻ ഡോ. വണ്ടൂർ അബൂബക്കർ, അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു. കൃതി പ്രകാശൻ എക്‌സ്‌പോർട് മാനേജർ മുഹമ്മദ് മിൻഹാജ് ഖാൻ സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു. ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് മുപ്പതോളം അദ്ധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു.