- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ വിദ്യാർത്ഥികൾക്കും ഇനി അറബി ഭാഷ നിർബന്ധം; ദുബൈയിൽ ഒൻപതാം ക്ലാസ് വരെ എല്ലാ വിദ്യാർത്ഥികൾക്കും അറബി നിർബന്ധമാക്കി ഉത്തരവ്
ദുബൈയിയിലെ ഇരുപത് ലക്ഷത്തോളം വരുന്ന വിദേശ വിദ്യാർത്ഥികളും ഇനി മുതൽ അറബി ഭാഷ പഠിച്ചിരിക്കണം.ഒൻപതാം ക്ലാസ് വരെ എല്ലാ വിദ്യാർത്ഥികൾക്കും അറബി ഭാഷാ പഠനം നിർബന്ധമാക്കി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി ഉത്തരവിറക്കിയതോടെയാണ് മലയാളികൾ ഉൾപ്പെടുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ദുബൈയിയിൽ ഒന്ന് മുതൽ ഒൻപത
ദുബൈയിയിലെ ഇരുപത് ലക്ഷത്തോളം വരുന്ന വിദേശ വിദ്യാർത്ഥികളും ഇനി മുതൽ അറബി ഭാഷ പഠിച്ചിരിക്കണം.ഒൻപതാം ക്ലാസ് വരെ എല്ലാ വിദ്യാർത്ഥികൾക്കും അറബി ഭാഷാ പഠനം നിർബന്ധമാക്കി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി ഉത്തരവിറക്കിയതോടെയാണ് മലയാളികൾ ഉൾപ്പെടുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
ദുബൈയിയിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലാണ് അറബി ഭാഷ നിർബന്ധമാക്കിയത്. വിദേശ വിദ്യാർത്ഥികളെ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല എന്ന് നോളജ് ആൻഡ്ി ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി അറിയിച്ചു. ദുബൈയിയിലെ സ്‌കൂളുകളിൽ ഇരുപത് ലക്ഷത്തോളം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. വിദേശ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ഭാഷാ പഠിക്കാൻ കഴിയുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കുക.
അറബി ഭാഷാ പഠനം നിർബന്ധമാക്കിയ തീരുമാനത്തോട് സ്‌കൂൾ മാനേജ്‌മെന്റും രക്ഷിതാക്കളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെന്റും തമ്മിൽ ഒപ്പുവയ്ക്കുന്ന പാരന്റ് സ്‌കൂൾ കോണ്ട്രാക്ട് അടുത്ത വർഷം മുതൽ നടപ്പിലാക്കി തുടങ്ങുമെന്നും നോളജ് ആൻഡ്ി ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി അറിയിച്ചു.