- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സ്: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കോഴിക്കോട്: കേരളത്തിൽ നിന്നും അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡിൽഇടം നേടിയ 25 പേർക്കുള്ള സർട്ടിഫിക്കറ്റുകൾ കോഴിക്കോട് ടൗൺഹാളിൽവിതരണം ചെയ്തു. വേഗതയേറിയ ഗോളിനുടമ ഐ.എം വിജയൻ, ഒരു അത്ലറ്റിക് മീറ്റിൽ 6മെഡലുകൾ സ്വന്തമാക്കിയ ലോക വനിത പി.ടി ഉഷ, 131 വ്യത്യസ്ത ഭാഷകളിൽഗാനമാലപിച്ച പൂജ പ്രേം, പത്രപ്രവർത്തകൻ കമാൽ വരദൂർ, ഒരു മിനിറ്റിൽ124 തവണ പുഷ്അപ്പ് എടുത്ത് റെക്കോർഡിട്ട കെ.ജെ ജോസഫ്, ശൂലത്തിനുമുകളിൽകിടക്കുകയും മുതുകത്തു മാർബിൾവെച്ച് പൊട്ടിച്ച് ലോകാദ്ഭുതം സൃഷ്ടിച്ച ഡോ.കെ.വി സൈതലവി, ഡോ. കെ.ജെ യേശുദാസിന്റെ ഏറ്റവും വലിയ (12400 സ്‌ക്വയർമീറ്റർ) രംഗോലി പോട്രെയ്റ്റ് വരച്ച സി.കെ സുരേഷ്, കണ്ണുകെട്ടി സാഹസികഅഭ്യാസം നടത്തുന്ന സജിനി ഭാസ്‌കരൻ, ഒരേസയമം അഞ്ച് വാദ്യോപകരണങ്ങൾ പ്ലേചെയ്യുന്ന മ്യുസിഷൻ ചന്ദ്രബോസ്, കാൽകുലേറ്ററിനെ വെല്ലുന്ന പ്രകടനത്തിനുടമമാത്തമാറ്റീഷ്യൻ വിവേക്രാജ്, നെഹ്റുവിന്റെ ഏറ്റവും ചെറിയപോട്രെയ്റ്റ്(6മി.മി) വരച്ച സജിൻദാസ്, കുട്ടികളെ പരിശീലിപ്പിക്കുന്നതിനായ്‌ഗെയിം സോഫ്റ്റവെയർ നിർമ്മിച്ച അദ്ധ്യാപകൻ ബശീർ നരിക
കോഴിക്കോട്: കേരളത്തിൽ നിന്നും അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡിൽഇടം നേടിയ 25 പേർക്കുള്ള സർട്ടിഫിക്കറ്റുകൾ കോഴിക്കോട് ടൗൺഹാളിൽവിതരണം ചെയ്തു. വേഗതയേറിയ ഗോളിനുടമ ഐ.എം വിജയൻ, ഒരു അത്ലറ്റിക് മീറ്റിൽ 6മെഡലുകൾ സ്വന്തമാക്കിയ ലോക വനിത പി.ടി ഉഷ, 131 വ്യത്യസ്ത ഭാഷകളിൽഗാനമാലപിച്ച പൂജ പ്രേം, പത്രപ്രവർത്തകൻ കമാൽ വരദൂർ, ഒരു മിനിറ്റിൽ124 തവണ പുഷ്അപ്പ് എടുത്ത് റെക്കോർഡിട്ട കെ.ജെ ജോസഫ്, ശൂലത്തിനുമുകളിൽകിടക്കുകയും മുതുകത്തു മാർബിൾവെച്ച് പൊട്ടിച്ച് ലോകാദ്ഭുതം സൃഷ്ടിച്ച ഡോ.കെ.വി സൈതലവി, ഡോ. കെ.ജെ യേശുദാസിന്റെ ഏറ്റവും വലിയ (12400 സ്‌ക്വയർമീറ്റർ) രംഗോലി പോട്രെയ്റ്റ് വരച്ച സി.കെ സുരേഷ്, കണ്ണുകെട്ടി സാഹസികഅഭ്യാസം നടത്തുന്ന സജിനി ഭാസ്‌കരൻ, ഒരേസയമം അഞ്ച് വാദ്യോപകരണങ്ങൾ പ്ലേചെയ്യുന്ന മ്യുസിഷൻ ചന്ദ്രബോസ്, കാൽകുലേറ്ററിനെ വെല്ലുന്ന പ്രകടനത്തിനുടമമാത്തമാറ്റീഷ്യൻ വിവേക്രാജ്, നെഹ്റുവിന്റെ ഏറ്റവും ചെറിയപോട്രെയ്റ്റ്(6മി.മി) വരച്ച സജിൻദാസ്, കുട്ടികളെ പരിശീലിപ്പിക്കുന്നതിനായ്‌ഗെയിം സോഫ്റ്റവെയർ നിർമ്മിച്ച അദ്ധ്യാപകൻ ബശീർ നരിക്കുനി, മാരത്തൺമോട്ടിവേഷൻ സ്പീച്ച് നടത്തിയ മുഹമ്മദ് ശാഫി, നൂറ്റാണ്ടുകൾ പഴക്കമുള്ളവൈവിധ്യമാർന്ന മുവായിരത്തോളം ആന്റിക്കുകളുടെ ശേഖരമുള്ള ശിലാ മ്യൂസിയത്തിനുടമശിലാസന്തോഷ്, സ്വന്തമായി പകർത്തിയ പൂക്കളുടെ ചിത്ര ശേഖരണത്തിലൂടെ ശ്രദ്ധനേടിയ വി.ടി ജോളി, ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി, ലൗഷോർ നിർമ്മിച്ച്അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തിയ യു. മുനീർ, ഏറ്റവും വലി സ്േളറ്റുംപെൻസിലും നിർമ്മിച്ച രാജേഷ് പന്നിക്കോട് തുടങ്ങിയവരാണ്റെക്കോർഡിനർഹരായവർ.
ഐ.എം. വിജയൻ, കമാൽ വരദൂർ, അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്ചെയർമാൻ (ഇന്ത്യ) കാർട്ടൂണിസ്റ്റ് എം. ദിലീഫ്, ഐശ, അറേബ്യൻ ബുക്ക് ഓഫ്‌റെക്കോർഡ് ഡയറക്ടർ യാസർ അറഫാത്ത് എന്നിവർ സർട്ടിഫിക്കറ്റുകൾവിതരണം ചെയ്തു. അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ് ഒഫീഷ്യൽ വിറ്റ്നസ് അഭീഡൊമിനിക്, കെ.കെ മൊയ്തീൻ കോയ (മാർക്കറ്റിങ് ഡയറക്ടർ യു.എ.ഇഎക്സ്ചേഞ്ച്, യു.എ.ഇ), കാർട്ടൂണിസ്റ്റ് കരുണാകരൻ പേരാമ്പ്ര, വേൾഡ്
മലയാളി കൗൺസിൽ പ്രസിഡന്റ് കെ.പി.യു.അലി, അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്എഡിറ്റർ സാലിം ജീറോഡ്, ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഗുലാംഹുസൈൻ, മജീദ് അൽഹിന്ദ് എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ ലോക റെക്കോർഡ് നേടിയ ഡോ. കെ. സൈതലവി, സജിനി ഭാസ്‌കരൻ,പൂജ പ്രേം, ശില സന്തോഷ്, കെ.ജെ ജോസഫ് തുടങ്ങിയവരുടെ കലാ-കായിക പ്രകടനങ്ങളുംഅരങ്ങേറി.