ർഷങ്ങളായി നിലനില്ക്കുന്ന അറാദ് നിവാസികളുടെ ആശങ്കയ്ക്ക് ഒടുവിൽ അറുതിയായി. അറാദ് പ്രദേശത്ത് ജീവിതത്തിന് ഭീഷണി ഉയർത്തിയിരുന്ന ജെറ്റ് ഇന്ധന ടാങ്കുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഏവിയേഷൻ ഫ്യൂവലിങ് കന്പനി (ബഫ്‌കോ) യുടെ വിമാന ഇന്ധന ടാങ്കുകൾ നവംബറിൽ ബഹ്‌റെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ സമുച്ചയത്തിലേക്ക് മാറ്റും.

ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ടാങ്കുകൾ മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിച്ചാൽ വൻ ദുരന്തമായിരിക്കും ഫലമെന്നും അറാദ് മേഖലയിൽനിന്നുള്ള എംപി അൽ മൊഖ്‌ല അഭിപ്രായപ്പെട്ടിരുന്നു.