നാഞ്ചി: ധോണിക്കൊപ്പം ഒരു സെൽഫി എടുക്കാൻ റാഞ്ചി വനിതാ കോളജിലെ വിദ്യാർത്ഥിനിയായ ആരാധ്യ കാണിച്ച സാഹസം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

ഒക്ടോബർ 26ന് ന്യൂസിലാൻഡുമായുള്ള ഒഡിഐ മാച്ചും കഴിഞ്ഞ് റാഞ്ചി വിമാനത്താവളത്തിലേക്ക് തന്റെ ഹമ്മറിൽ പോവുകയായിരുന്ന ധോണിയെ ആരാധ്യ തന്റെ സ്‌കൂട്ടറിൽ പിന്തുടരുകയായിരുന്നു. ഒടുവിൽ വിമാനത്താവളത്തിന്റെ ടെർമിനലിൽ വച്ച് ധോണിയെ കണ്ടു. പിന്നെ പരിസരമൊന്നും നോക്കാതെ ധോണിയുടെ പേരു ഉറക്കെ വിളിച്ചു.

ഒടുവിൽ സാക്ഷാൽ ധോണി തന്നെ ആരാധ്യയുടെ അടുത്തെത്തി സെൽഫിയെടുക്കാൻ നിന്നു കൊടുത്തു. ഒരു സെൽഫിയെടുക്കാൻ വിമാനത്താവളം വരെ സ്‌കൂട്ടി ഓടിച്ചു പോയ ആരാധിക എന്ന പേരിലാണ് ആരാധ്യ താരമാകുന്നത്.