- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളത്ത് ആദിവാസി ബാലനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മാതാപിതാക്കൾ കോവിഡ് ബാധിതരായ ദുഃഖത്തിലായിരുന്നെന്ന് പൊലീസ്
കണ്ണൂർ: മാതാപിതാക്കൾ കോവിഡ് ബാധിതയതിന്റെ മനംനൊന്ത് ആദിവാസി ബാലനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ.കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ജിത്തുവിന്റെ മാതാപിതാക്കൾ കോവിഡ് ബാധിതരായി ചികിത്സയിലായിരുന്നു. തിന്റെ മന: പ്രയാസം കുട്ടിക്ക് ഉണ്ടായിരുന്നതായി പൊലിസ് അന്വേഷണത്തിൽ സംശയിക്കുന്നുണ്ട്. ആറളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story