ന്യൂഡൽഹി: ചാനൽ ചർച്ചകളിൽ തനിക്കുമുന്നിലെത്തുന്നവരെ തന്റെ ശക്തമായ ഭാഷയിലൂടെയും രീതികളിലുടെയും ഉത്തരംമുട്ടിക്കുന്ന അർണബ് ചാനൽ വാർത്ത അവതരണ രംഗത്ത് തന്നെ ചൂടുള്ള ചർച്ച വിഷയമാണ്.അദ്ദേഹത്തിന്റെ ഇത്തരം വീഡിയോയും വൈറലാകാറുണ്ട്.എന്നാൽ ഇപ്പോഴിത സാക്ഷാൽ അർണബിനെ ചർച്ചയിൽ പങ്കെടുത്ത ഒരാൾ ഉത്തരംമുട്ടിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ വൈറലാകുന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.

റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയിൽ ലിസ്‌ബണിൽ നിന്നുള്ള പാനലിസ്റ്റ് ഗിൽബർട്ട് ഡോക്ടറോയാണ് അർണബിനെ നിശബ്ദനാക്കുന്ന തരത്തിൽ മറുപടി നൽകിയത്.വീഡിയോക്കൊപ്പം അദ്ദേഹത്തിന്റെ മറുപടിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.അർണബിന്റെ മാധ്യമ ഇടപെടലുകളോടും പാനലിസ്റ്റുകളോട് പെരുമാറുന്ന രീതികളോടും വിമർശനം ഉന്നയിച്ചായിരുന്നു ഗിൽബർട്ടിന്റെ പ്രതികരണം. നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കുമോ..അതോ വെറുതെ കാണാനാണോ ഞാനിവിടെ വന്നിരിക്കുന്നത് എന്ന് ചോദിച്ച ഗിൽബർട്ട് നിങ്ങൾ ഡീഎസ്‌കലേഷനെക്കുറിച്ച് സംസാരിക്കുകയാണ്; ഞാൻ നിങ്ങളോട് പറയുന്നു നിങ്ങളുടെ ഭാഷ ഡി എസ്‌കലേഷൻ ചെയ്യാൻ എന്ന് നിശിതമായി വിമർശിക്കുകയും ചെയ്തു.

ഗിൽബർട്ട് അർണബിനോട് പറഞ്ഞതിന്റെ പൂർണ രൂപം

നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കുന്നുണ്ടോ, അതോ ഞാനിവിടെ കാണാൻ ഇരിക്കുന്നതാണോ..ഇവിടെ കൊണ്ടിരുത്തിയിരിക്കുന്ന പാനലിനെ കണ്ടു കഴിഞ്ഞാൽ നിങ്ങൾ ഇവിടെ ഒരു കങ്കാരു കോടതി നടത്തുകയാണെന്ന് മനസിലാകും.

നിങ്ങൾ ഡീഎസ്‌കലേഷനെക്കുറിച്ച് സംസാരിക്കുകയാണ്.

ഞാൻ മോഡറേറ്ററോട് പറയുന്നു, ആദ്യം നിങ്ങളുടെ ഭാഷ ഡീഎസ്‌കലേറ്റ് ചെയ്യാൻ

നിങ്ങൾ ഹെപ്പർടെൻസ്ഡ് വാക്കുകൾ ഉപയോഗിച്ചാണ് സംസാരിക്കുന്നത്.

വൈകാരികമായ ഭാഷ ഉപയോഗിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്.

ഇത് ബൗദ്ധികമായ സംവാദങ്ങൾക്ക് നന്നല്ല.

അതിക്രൂരമായ വിധത്തിൽ നിങ്ങൾ ക്ഷണിച്ചുവരുത്തിയ ചൈനീസ് പ്രതിനിധിയെ നിങ്ങൾ തടസ്സപ്പെടുത്തി.

അത് ആശയങ്ങൾ സംവദിക്കുന്നതിന് ഒരു വിധത്തിലും സഹായകരമല്ല.

ഈ വിഷയത്തിൽ ചേരി ചേരാ നയം സ്വീകരിച്ച രണ്ട് രാജ്യങ്ങളിൽ ഒന്നിൽ ഇരുന്ന് നിങ്ങൾ സ്വീകരിക്കുന്ന എഡിറ്റോറിയൽ പൊസിഷൻ എന്നെ ഞെട്ടിപ്പിക്കുന്നു.

സെലൻസ്‌കിയുടെ ഓഫീസിൽ നിന്ന് വരുന്ന ആരോപണങ്ങൾ നിങ്ങൾ തത്ത പറയും പോലെ ആവർത്തിക്കുകയാണ്, അത് റഷ്യക്കാരെ പ്രകോപിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല.

ഇത് നിരുത്തരവാദിത്തപരമായതും അർത്ഥശൂന്യമായതുമായ യുദ്ധമല്ല. ഇത് നാറ്റോയ്‌ക്കെതിരായ യുദ്ധമാണ്.

പുടിന്റെ അന്തിമലക്ഷ്യം നാറ്റോ എന്ത് ദുരന്തമാണെന്ന് തെളിയിക്കുകയാണ്, യുറോപ്പിന്റെ കഴുത്തിൽ നിന്ന് അമേരിക്കയുടെ കാൽമുട്ട് എടുത്ത് മാറ്റുകയാണ്. അതാണ് ആത്യന്തിക ലക്ഷ്യം. പുടിൻ വിജയിക്കുകയാണെങ്കിൽ ഇന്ത്യയും ചൈനയുമായിരിക്കും പ്രധാന ഗുണഭോക്താക്കൾ. അതിനർത്ഥം നിങ്ങളുടെ ഈ പരിപാടി സ്വന്തം രാജ്യത്തിന്റെ തന്നെ താത്പര്യത്തിന് എതിരാണെന്നാണ്.

 

ഒരു പ്രൊഫഷണൽ റഷ്യ നിരീക്ഷകനും ചരിത്രകാരനുമാണ് ഗിൽബർട്ട് ഡോക്ടോറോവ്. 1967ൽ ഹാർവാർഡ് കോളേജിലെ മാഗ്‌ന കം ലോഡ് ബിരുദധാരിയായ ഇദ്ദേഹം മുൻ ഫുൾബ്രൈറ്റ് സ്‌കോളറുമാണ്. 1975 ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ പിഎച്ച്ഡി നേടി.2008 മുതൽ, ബെൽജിയൻ ദിനപത്രമായ ലാ ലിബ്രെ ബെൽജിക്കിന്റെ പോർട്ടലിൽ അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ചുള്ള വിശകലന ലേഖനങ്ങൾ മിസ്റ്റർ ഡോക്ടറോവ് പതിവായി പ്രസിദ്ധീകരിക്കുന്നുണ്ട്. അമേരിക്കൻ പൗരനാണ് ഡോക്ടറോവ്.ബെൽജിയത്തിലെ ബ്രസൽസിലാണ് ദീർഘകാലമായി താമസിക്കുന്നത്.