ഡബ്ലിൻ -മലയാളം സംഘടിപ്പിക്കുന്ന 'അരങ്ങ്-2017' കലാസന്ധ്യയിൽ ഇക്കുറി മലയാളികളുടെ നൃത്ത വിസ്മയമായ അളിയൻസ് ടീംഎത്തുന്നു. മഴവിൽ മനോരമ നടത്തിയ ഡി-3 ഡാൻസ് വിജയികളുടെ കൂടെപ്രശസ്ത കലാകാരന്മാരുടെ ഒരു നിരതന്നെയാണ് ഈസ്റ്റർ ദിനത്തിൽ ഡബ്ലിനിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിലും പുറത്തും ഗാനമേളകളിലൂടെ
പ്രശസ്തനായ ,പ്രമുഖ പിന്നണിഗായകൻ പന്തളം ബാലൻ നയിക്കുന്ന സംഗീത ഗ്രൂപ്പിൽ പിന്നണി ഗായിക അഖില ആനന്ദും,പ്രമുഖ തബലിസ്റ്റ് പുനലൂർ മുരളിയും, ഐഡിയ സ്റ്റാർ സിങ്ങറിലൂടെപ്രശസ്തനായ ഏഷ്യാനെറ്റിന്റെ സ്വന്തം കീബോര്ഡിസ്റ്റും മികച്ചഗായകനുമായ അനൂപ് കോവളവും വേദിയിൽ അണിനിരക്കും. കൂടാതെചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കേരളത്തിലെ മിമിക്രി രംഗത്ത്‌വ്യക്തി മുദ്ര പതിപ്പിച്ച രഞ്ജിത്ത് കണിച്ചികുളങ്ങരയും അരങ്ങ്-2017ന്റെ വേദിയിലെത്തും.

ഏപ്രിൽ 16 ന് ഞായറാഴ്ച ഈസ്റ്റർ ദിനത്തിൽ സാൻട്രി ക്രൌൺ പ്ലാസഓടിറ്റൊറിയത്തിൽ വൈകിട്ട് 6.30 നാണു അരങ്ങ് 2017 ലെ നടന ഹാസ്യരാഗോത്സവം അരങ്ങേറുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0872930719
0870573885
0871607720