- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുള എയർപോർട്ട് ആക്ഷൻ കൗൺസിൽ ഡൽഹിയിൽ ഓഫീസ് തുറന്നു
ന്യൂഡൽഹി: പ്രവാസിമലയാളികളുടെ സ്വപ്ന പദ്ധതിയായ ആറന്മുള എയർപോർട്ട് യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ, ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ ആരംഭിച്ച ആറന്മുള എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ഡൽഹി ഓഫീസ്, ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആറന്മുള എയർപോർട്ടിനെ എതിർക്കുന്ന
ന്യൂഡൽഹി: പ്രവാസിമലയാളികളുടെ സ്വപ്ന പദ്ധതിയായ ആറന്മുള എയർപോർട്ട് യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ, ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ ആരംഭിച്ച ആറന്മുള എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ഡൽഹി ഓഫീസ്, ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആറന്മുള എയർപോർട്ടിനെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട്, പ്രശ്‌ന പരഹാരമെന്ന നിലയിൽ സുപ്രധാനമായ ചില ജനകീയ നിർദ്ദേശങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയാണ് ആക്ഷൻ കൗൺസിലിന്റെ പ്രഥമ ദൗത്യം.
പ്രധാനപ്പെട്ട ജനകീയ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്.
1. എയർപോർട്ടിനെ മറയാക്കിക്കൊണ്ട്, ആറന്മുളയിലെ 2000 ഏക്കർ ഭൂമി വ്യവസായ കേന്ദ്രമാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം റദ്ദാക്കു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രഹസ്യമായി പ്രഖ്യാപിച്ച ഈ തീരുമാനം, നിലവിലുള്ള യുഡിഎഫ് സർക്കാരും അംഗീകരിക്കുകയാണ് ചെയ്തത്. ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഈ തീരുമാനമാണ്, എയർപോർട്ടിനെതിരെ പ്രാദേശിക തലത്തിൽ ജനരോഷം ഉണ്ടാകുവാൻ കാരണമായത്. ഐക്യരാഷ്ട്രസംഘടനപോലും അംഗീകരിച്ച ചരിത്രപ്രധാനമായ ആറന്മുളയുടെ പൈതൃകത്തിന് ആഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ വ്യവസായ മേഖലാ പ്രഖ്യാപനത്തിന് പിന്നിൽ പല നിഗൂഡതകളും ഒളിഞ്ഞിരുപ്പുണ്ട്. ആറന്മുളയെ വ്യവസായ മേഖലയാക്കിയാൽ നിരവധി പഞ്ച നക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും വൻ ഷോപിങ് മാളുകളുമൊക്കെയായി ആറന്മുളയുടെ പൈതൃകവും സംസ്‌കാരവും നശിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ആറന്മുളയോട് തൊട്ടുകിടക്കുന്ന അടൂർ, കോന്നി, പത്തനംതിട്ട, പന്തളം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ പറയുന്ന വാണിജ്യ-വ്യവസായ-ടൂറിസ്റ്റ് കേന്ദ്രങ്ങൾ പണിയുവാനുള്ള സ്ഥലങ്ങളും സൗകര്യങ്ങളുമുണ്ട്. പ്രവാസി മലയാളികളുടെ യാത്രാ സൗകര്യം മാത്രം മുൻനിർത്തി, തത്ക്കാലം ഒരു വിമാനത്താവളം മാത്രം ആറന്മുളയിൽ നിർമ്മിച്ചാൽ മതി. ഇങ്ങനെയൊരു എയർപോർട്ട് പദ്ധതിയോട് ആറന്മുളയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സഹകരിക്കുമെന്ന് ആക്ഷൻ കൗൺസിലിന് ഉത്തമ ബോധ്യം ഉണ്ട്.