- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് ആംബുലൻസ് ഡ്രൈവർ; കൊറോണയെ കുറിച്ച് അറിഞ്ഞ് മാനസികമായ തളർന്ന പെൺകുട്ടിയെ പീഡിപ്പിച്ചത് ആറന്മുളയിലെ ആളൊഴിഞ്ഞ പ്രദേശത്തിട്ട്; മലയാളിക്ക് അപമാനമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവർ വധശ്രമക്കേസിൽ പ്രതി; നൗഫലിനെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രാഥമിക ചികിൽസ നൽകി യുവതിയെ ക്വാറന്റീനിലേക്ക് മാറ്റി; കേരള മനസാക്ഷിയെ ഞെട്ടിച്ച് ആറന്മളയിലെ അർദ്ധരാത്രിയിലെ പീഡനം
ആറന്മുള: കേരളത്തെ ഞെട്ടിച്ച് ഇതാ ഒരു പീഡനം. കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയെ ആറന്മുളയ്ക്ക് അടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു പീഡിപ്പിച്ചത്. മലയാളിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് പിന്നിൽ വധശ്രമ കേസിലെ പ്രതിയായ നൗഫലാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരങ്ങൾ പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് പിടിയിലായത്.
കോഴഞ്ചേരിയിൽ നിന്ന് യുവതിയെ വിദഗ്ധ ചികിൽസയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഹീനമായ പ്രവർത്തിയുണ്ടായത്. കോഴഞ്ചേരിയിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പീഡനം. ഈ പെൺകുട്ടിക്കൊപ്പം മറ്റൊരു യുവതിയും ആംബൂലിൻസിലുണ്ടായിരുന്നു. ഈ യുവതിയെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയ്ക്ക് പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് രോഗവാസ്ഥ കൂടുതലുള്ള യുവതിയെ വിദഗ്ധ ചികിൽസയ്ക്ക് അയച്ചത്. ഈ യാത്രയിൽ യുവതിയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ യാത്രയ്ക്കിടെയാണ് പീഡനമുണ്ടായത്.
ചികിൽസാ കേന്ദ്രത്തിലെത്തിയ പെൺകുട്ടി തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് ബന്ധപ്പെട്ടവരോട് പറഞ്ഞു. ഇതോടെ പൊലീസ് എത്തി. കേസുമെടുത്തു. പെൺകുട്ടി ഇപ്പോഴും ക്വാറന്റീനിലാണ്. പ്രാഥമിക ചികിൽസയും നൽകി. പെൺകുട്ടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. കേസിന്റെ വിശദാംശങ്ങളൊന്നും പുറത്തു വിടുന്നില്ല. പിടിയിലായ ആൾ പൊലീസ് സ്റ്റേഷനിലാണുള്ളത്. എന്നാൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിടുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ