- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ അരവണ നിർമ്മാണം വീണ്ടും തുടങ്ങി; ആവശ്യത്തിന് കരുതൽ ശേഖരവും
ശബരിമല: ശബരിമലയിലെ അരവണ നിർമ്മാണം പുനരാരംഭിച്ചതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് ജയകുമാർ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ നിർമ്മാണം മുടങ്ങാതെ ചേരുവകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കരുതൽ ശേഖരം ആവശ്യത്തിനുള്ളതുകൊണ്ട് അരവണ പ്രസാദ വിതരണത്തെ ബാധിക്കില്ല. അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചേരുവകളിലൊന
ശബരിമല: ശബരിമലയിലെ അരവണ നിർമ്മാണം പുനരാരംഭിച്ചതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് ജയകുമാർ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ നിർമ്മാണം മുടങ്ങാതെ ചേരുവകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കരുതൽ ശേഖരം ആവശ്യത്തിനുള്ളതുകൊണ്ട് അരവണ പ്രസാദ വിതരണത്തെ ബാധിക്കില്ല.
അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചേരുവകളിലൊന്നായ കൽക്കണ്ടത്തിന്റെ വിതരണ കരാൽ കുമളിയിലെ ഹൈറേഞ്ച് മാർക്കറ്റിങ് സൊസൈറ്റിക്കാണ് നൽകിയിരുന്നത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമനുസരിച്ചുള്ള കൽക്കണ്ടം ഇവർ വിതരണം ചെയ്യാതിരുന്നതിനെത്തുടർന്ന് ശബരിമല സ്റ്റോറിലെ കൽക്കണ്ടം തീർന്നു.
ഇതുമൂലം നവംബർ 24ന് രാത്രി അരവണ നിർമ്മാണം നിർത്തി വയ്‌ക്കേണ്ടി വരികയായിരുന്നു. തുടർന്ന് ഗുണമേന്മയുള്ള കൽക്കണ്ടം പ്രാദേശിക വിപണിയിൽ നിന്നും ദേവസ്വം ബോർഡ് നേരിട്ട് ശേഖരിച്ചാണ് അരവണ നിർമ്മാണം പുനരാരംഭിച്ചത്. ശബരിമലയിൽ തെർമിക് ഫ്ഌയിഡ്, ഇലക്ട്രിക് ഗ്യാസ് എന്നീ മൂന്ന് വ്യത്യസ്ഥരീതിയിലുള്ള ഇന്ധനം ഉപോഗിക്കുന്ന മൂന്ന് പ്ലാന്റുകളിലാണ് ഉണ്ണിയപ്പ നിർമ്മാണം നടക്കുന്നത്.
ഇതിൽ ആകെ ഉത്പാദനത്തിന്റെ 60 ശതമാനവും തെർമിക് ഫഌയിഡ് ഇന്ധന പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ഇതിന് പുറമേ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാരകളഉം ആവശ്യമായി വരുന്ന പക്ഷം പ്രവർത്തിപ്പിക്കുന്നത് ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന പ്ലാന്റുമുണ്ട്. നിലവിലെ പ്രതിദിന ഉത്പാദന ശേഷി 1.25 ലക്ഷം കവർ അപ്പമാണ്.
എന്നാൽ, അപ്പത്തിന്റെ ഡിമാന്റ് ഇത്രത്തോളം വരാറില്ല. ഇക്കാരണത്താൽ കൂടുതൽ കാലം അപ്പം നിർമ്മിച്ച് സൂക്ഷിക്കുന്നത് കേടാകാൻ സാധ്യത ഉള്ളതിനാൽ ആവശ്യത്തിന് കരുതൽ ശേഖരമായി കഴിഞ്ഞആൽ നിർമ്മാണത്തിൽ കുറവ് വരുത്താറുണ്ട്. ഇതിന്റെ ഭാഗമായി നിർമ്മാണ ചെലവ് കൂടുതലുള്ള ഗ്യാസിൽ പ്രവർത്തിക്കുന്ന കാരയിൽ അവശ്യസന്ദർഭങ്ങളിൽ നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.