- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിലും ഭേദം മരണമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പാർട്ടിയിലെ മൂല്യം തകർക്കുന്ന തരത്തിലുള്ള പ്രവൃത്തിയിലേർപ്പെട്ടാൽ മുതിർന്ന നേതാക്കളുൾപ്പെടെ എല്ലാവർക്കും തുല്യരീതിയിലുള്ള നടപടിയായിരിക്കും നേരിടേണ്ടി വരിക. ആം ആദ്മി പാർട്ടി അതിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു. അശ്ലീല സിഡി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു പ്രവൃത്തിയിലൂടെ പാർട്ടിയുടെ സുപ്രധാന മൂല്യങ്ങളെയാണ് സന്ദീപ് വഞ്ചിച്ചതെന്നും ഇത്തരത്തിലൊരു തെറ്റിനെ ആം ആദ്മി പാർട്ടി ഒരിക്കലും പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story