- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി നിങ്ങൾക്കെന്താണ് വേണ്ടതെന്ന് ഡൽഹി മുഖ്യൻ; ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്ര ജയിനിന്റെ വസതിയിലെ സിബിഐ റെയ്ഡിനു പിന്നാലെ കെജ്രിവാളിന്റെ ട്വീറ്റ്
പ്രധാനമന്ത്രി മോദിക്ക് എന്താണ് വേണ്ടതെന്ന് കേജ്രിവാൾ . സിബിഐ റെയ്ഡ് നടക്കുന്ന വിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സത്യേന്ദ്ര ജെയിൻ പുറത്തുവിട്ടതിനു പിന്നാലെയാണ് അരവിന്ദ് കേജ്രിവാളിന്റെ ട്വീറ്റ്. പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജെയിൻ പിഡബ്ല്യുഡിയുടെ വിവിധ പദ്ധതികളിലേക്കായി 24 അംഗ ആർക്കിടക്ട് സംഘത്തെ നിയമിച്ചതിൽ ക്രമക്കേടുകളുണ്ടോ എന്ന് പരിശോധിക്കാനായാണ് ഇന്നു രാവിലെ സിബിഐ സംഘം റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായതുകൊണ്ടു തന്നെ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതിലുള്ള അമർഷമാണ് മുഖ്യമന്ത്രി കേജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ചില സ്വകാര്യ വ്യക്തികളുടേയും വസതികളിലടക്കം അഞ്ചിടങ്ങളിൽക്കൂടി റെയ്ഡ് നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൊഹല്ല ക്ലിനിക്കുൾപ്പടെയുള്ള പിഡബ്ല്യുഡിയുടെ പദ്ധതികളിലേക്ക് നടന്ന 24 നിയമനങ്ങളുടെ കരാർ രേഖകൾ സുതാര്യമല്ലെന്നാണ് സിബിഐയുടെ വാദം. സത്യേന്ദ്ര ജ
പ്രധാനമന്ത്രി മോദിക്ക് എന്താണ് വേണ്ടതെന്ന് കേജ്രിവാൾ . സിബിഐ റെയ്ഡ് നടക്കുന്ന വിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സത്യേന്ദ്ര ജെയിൻ പുറത്തുവിട്ടതിനു പിന്നാലെയാണ് അരവിന്ദ് കേജ്രിവാളിന്റെ ട്വീറ്റ്.
പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജെയിൻ പിഡബ്ല്യുഡിയുടെ വിവിധ പദ്ധതികളിലേക്കായി 24 അംഗ ആർക്കിടക്ട് സംഘത്തെ നിയമിച്ചതിൽ ക്രമക്കേടുകളുണ്ടോ എന്ന് പരിശോധിക്കാനായാണ് ഇന്നു രാവിലെ സിബിഐ സംഘം റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായതുകൊണ്ടു തന്നെ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
ഇതിലുള്ള അമർഷമാണ് മുഖ്യമന്ത്രി കേജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ചില സ്വകാര്യ വ്യക്തികളുടേയും വസതികളിലടക്കം അഞ്ചിടങ്ങളിൽക്കൂടി റെയ്ഡ് നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൊഹല്ല ക്ലിനിക്കുൾപ്പടെയുള്ള പിഡബ്ല്യുഡിയുടെ പദ്ധതികളിലേക്ക് നടന്ന 24 നിയമനങ്ങളുടെ കരാർ രേഖകൾ സുതാര്യമല്ലെന്നാണ് സിബിഐയുടെ വാദം.
സത്യേന്ദ്ര ജെയിനിനെതിരെ ഇതിനു മുമ്പും സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ജെയിനിന്റെ മകളായ സൗമ്യ ജെയിനിനെ ഡൽഹി സർക്കാരിന്റെ മൊഹല്ല ക്ലിനിക്ക് പ്രൊജക്ടിന്റെ ഉപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ തെളിവില്ലെന്നു കണ്ട് അവസാനിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മന്ത്രിയുടെ വസതിയിലെ റെയ്ഡ്.