- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാർക്കുപോലും ബിസിനസ് ക്ലാസിൽ യാത്രചെയ്യാൻ സാധിക്കുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം; ബിസിനസ് ക്ലാസ് യാത്രാവിവാദത്തിനു മറുപടിയുമായി കെജ്‌രിവാൾ
ദുബായ്: ഏറെ വിവാദമായ ബിസിനസ് ക്ലാസ് വിമാനയാത്രയെ ന്യായീകരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഒരു സാധാരണ പൗരനു പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യ എന്നതാണ് തന്റെ സ്വപ്നമെന്ന് ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാറിൽ കെജ്‌രിവാൾ പറഞ്ഞു. രണ്ട് പരിപാടികളിൽ പങ്കെടുക്കാൻ

ദുബായ്: ഏറെ വിവാദമായ ബിസിനസ് ക്ലാസ് വിമാനയാത്രയെ ന്യായീകരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഒരു സാധാരണ പൗരനു പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യ എന്നതാണ് തന്റെ സ്വപ്നമെന്ന് ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാറിൽ കെജ്‌രിവാൾ പറഞ്ഞു.
രണ്ട് പരിപാടികളിൽ പങ്കെടുക്കാൻ കെജ്‌രിവാൾ വ്യാഴാഴ്ചയാണ് ദുബായിലേക്ക് വിമാനയാത്ര നടത്തിയത്. ആപ് നേതാവ് ബിസിനസ് ക്ലാസിൽ പറന്നതിനെതിരെ കോൺഗ്രസും ബിജെപിയും വാളെടുത്തിരുന്നു.
കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം ഇതോടെ വെളിപ്പെട്ടുവെന്നാണ് ഇരു പാർട്ടികളും ആരോപിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ബിസിനസ് ക്ലാസിൽ കെജ്‌രിവാൾ യാത്രചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടതോടെയാണ് വിവാദമുടലെടുത്തത്.
ഇതിനു മറുപടിയായാണ് കെജ്‌രിവാൾ ദുബായിലെ സെമിനാറിൽ വിശദീകരണവുമായി എത്തിയത്. ഇന്ത്യയുടെ മാറുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും സാമ്പത്തിക പുരോഗതിയുടെ പ്രാധാന്യത്തെ സംബന്ധിച്ചും കെജ്‌രിവാൾ സംസാരിച്ചു. ദുബായിൽ നിന്ന് ന്യൂയോർക്കിലേക്കാണ് കെജ്‌രിവാൾ പോകുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി കെജ്‌രിവാൾ സംവാദത്തിൽ ഏർപ്പെടും.
ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ കെജ്‌രിവാളിനെ കണ്ടപ്പോൾ സഹയാത്രിക അദ്ദേഹത്തിന്റെ ഫോട്ടോയെടുത്ത് ട്വിറ്ററിൽ ഇട്ടതാണ് ആം ആദ്മി നേതാവിന് തലവേദനയായത്. അവാർഡ് ചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിക്കപ്പെട്ട അതിഥിയായി ദുബായിലേക്ക് പോയതായിരുന്നു കെജ്‌രിവാൾ. ലോകം അറിയപ്പെടുന്ന നേതാവെന്ന നിലയിൽ പരിപാടിയുടെ സംഘാടകർ അദ്ദേഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തു നൽകുകയും ചെയ്തു. ഇതിനെയാണ് രാഷ്ട്രീയ എതിരാളികൾ ട്വിറ്ററിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആപ്പിനും കെജ്‌രിവാളിനും എതിരായി പ്രചരിപ്പിച്ചത്. ഡൽഹി തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കിട്ടിയ പുതിയ ആരോപണത്തെ പരമാവധി ഊതിക്കത്തിച്ച് കെജ്‌രിവാളിനെ കരിവാരിത്തേക്കാനാണ് ബിസിനസ് ക്ലാസ് വിവാദത്തിലൂടെ എതിരാളികൾ ശ്രമിച്ചത്.

