- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹം ഉണ്ടെങ്കിലും ചമ്മൽ മൂലം മാറ്റിവെക്കുന്നവർക്ക് മാതൃകയായി കെജരീവാളിന്റെ ചെരുപ്പ്; ഷൂ വാങ്ങാൻ പണം നൽകിയ വ്യവസായിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ; പ്രസിഡന്റിനെ കാണാൻ പോയ ഡൽഹി മുഖ്യമന്ത്രി ചെരിപ്പ് ധരിച്ചത് എങ്ങനെ പാതകമാകും?
വിദേശരാജ്യത്തിന്റെ പ്രസിഡന്റൊക്കെ പങ്കെടുക്കുന്ന വിശേഷാവസരങ്ങളിൽ അൽപം പത്രാസൊക്കെ കാട്ടിയാൽ എന്താണ് തെറ്റ്. ഒരു ജോഡി ഷൂ വാങ്ങാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന് 364 രൂപ അയച്ചുകൊടുത്ത വ്യവസായിയുടെ സദുദ്ദേശം ഇതുമാത്രമായിരുന്നു. വിശാഖ പട്ടണത്തുനിന്നുള്ള സുമിത് അഗർവാളെന്ന വ്യവസായിയാണ് പണം അയച്ചുകൊടുത്തത്. റ
വിദേശരാജ്യത്തിന്റെ പ്രസിഡന്റൊക്കെ പങ്കെടുക്കുന്ന വിശേഷാവസരങ്ങളിൽ അൽപം പത്രാസൊക്കെ കാട്ടിയാൽ എന്താണ് തെറ്റ്. ഒരു ജോഡി ഷൂ വാങ്ങാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന് 364 രൂപ അയച്ചുകൊടുത്ത വ്യവസായിയുടെ സദുദ്ദേശം ഇതുമാത്രമായിരുന്നു. വിശാഖ പട്ടണത്തുനിന്നുള്ള സുമിത് അഗർവാളെന്ന വ്യവസായിയാണ് പണം അയച്ചുകൊടുത്തത്.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദിനായി രാഷ്ട്പതി ഭവനിൽ ഒരുക്കിയ വിരുന്നിനാണ് കെജരീവാൾ വെറും ചെരുപ്പ് ധരിച്ചെത്തിയത്. ഡൽഹി മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല ഈ ലാളിത്യമെന്ന് അഗർവാളിനെ പണം അയക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം കൈയിൽനിന്ന് 49 രൂപയും മറ്റുള്ളവരിൽനിന്ന് പിരിച്ചെടുത്ത തുകയും ചേർത്താണ് 364 രൂപ അയച്ചുകൊടുത്തത്.
പണം അയക്കുക മാത്രമല്ല, വലിയ വലിയ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പാലിക്കേണ്ട മാന്യതയെക്കുറിച്ച് കെജരീവാളിനെ ഓർമിപ്പിക്കുന്ന കത്തും അയച്ചുകൊടുത്തു. ആം ആദ്മി പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുമ്പോൾ താങ്കൾക്ക് എങ്ങനെയും വരാം. എന്നാൽ, രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിനെത്തുമ്പോൾ പാലിക്കേണ്ട അന്തസ്സ് മറക്കരുതെന്ന് കത്തിലുണ്ട്. മുതിർന്ന വ്യക്തിയായ താങ്കൾ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനും പഠിക്കണമെന്ന് കത്തിൽ കെജരീവാളിനെ ഉപദേശിക്കുന്നു.
അഗർവാളിന്റെ നടപടി ഇതിനകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിമരുന്നിട്ടുകഴിഞ്ഞു. കെജരീവാൾ തന്റെലാളിത്യം പ്രകടമാക്കിയതിൽ തെറ്റില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, അഗർവാൾ ചെയ്തതാണ് ശരിയെന്ന് വാദിക്കുകയാണ് മറ്റുള്ളവർ. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കല്ല, രാജ്യത്തെ പ്രഥമപൗരൻ നൽകുന്ന ഔദ്യോഗിക വിരുന്നിനാണ് താങ്കൾ പോയതെന്നും അവിടെ കുറേക്കൂടി മാന്യത പാലിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള അഗർവാളിന്റെ കത്തിലെ വരികൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു.
ഒരു ഞായറാഴ്ച ഉച്ചയ്ക്കുശേഷം അധ്വാനിച്ചതിന്റെ ഫലമാണ് ഈ 364 രൂപയെന്നും അതിൽ തന്റെ വിഹിതം 49 രൂപ മാത്രമേയുള്ളൂവെന്നും അഗർവാൾ സൂചിപ്പിച്ചിരുന്നു. വിദേശ പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ മാന്യത പുലർത്തണമെന്നും അഗർവാൾ ആവശ്യപ്പെട്ടു. കെജരീവാളിന്റെ പേരിലെടുത്ത ഡിഡിയിലാണ് പണം നൽകിയത്.



