- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലസ് ടുവിന് ഉയർന്ന മാർക്ക്; മകന്റെ ആഗ്രഹം പോലെ മുണ്ടു മുറുക്കി ഉടുത്ത് പഠിപ്പിച്ചത് പെട്രോ കെമിക്കൽ എഞ്ചിനിയറിങ്; പരീക്ഷ പാസായിട്ടും റിസൾട്ട് വാങ്ങാത്ത മിടുക്കൻ; കഞ്ചാവിൽ വഴി തെറ്റിയത് സിപിഎമ്മിനൊപ്പം സഞ്ചരിച്ച സഹയാത്രികൻ; മകന്റെ പ്രണയവും അംഗീകരിച്ച കുടുംബം; ശാന്തൻപാറയിലെ പീഡകരിൽ അരവിന്ദിന്റേത് വേറിട്ട കഥ
ഇടുക്കി: ശാന്തൻപാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 കാരിയെ കൂട്ടബലാൽസംഘത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായവരിൽ പെട്രോ കെമിക്കൽ എഞ്ചിനിയറും. കേസിലെ 4-ാം പ്രതി അരവിന്ദ് മാസങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ കോളേജിൽ പെട്രോ കെമിക്കൽ എഞ്ചിനിയറിങ് പരീക്ഷ പാസ്സായത്. ഓൺലൈനിലായിരുന്നു പരീക്ഷ. റിസൽട്ട് വാങ്ങാൻ കോളേജിൽ എത്തിയിരുന്നില്ല.
പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പാണ് അരവിന്ദ് എടുത്തിരുന്നത്. ഉയർന്ന മാർക്കോടെ പാസ്സായി. തുടർന്ന് പെട്രോ കെമിക്കൽ എഞ്ചിനിയറിങ് കോഴ്സിന് ചേരണമെന്ന് പറഞ്ഞപ്പോൾ പിതാവ് തമിഴ്‌നാട്ടിലെ കോളേജിൽ ചേർക്കുകയായിരുന്നു. ഇടക്കാലത്ത് അരവിന്ദ് സിപിഎമ്മിന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടിയിലോ പോഷക സംഘടനകളിലോ ചുമതലകൾ ഒന്നും വഹിച്ചിരുന്നില്ല.
കെ എസ് ആർ ടിസിയിലെ എം പാനൽ ജീവനക്കാരനായിരുന്നു പിതാവ്. ഏറെ കഷ്ടപ്പെട്ടാണ് മക്കളുടെ വിദ്യാഭ്യസത്തിനുള്ള തുക ഇയാൾ കണ്ടെത്തിയിരുന്നത്.12500 രൂപയായിരുന്നു മാസശമ്പളം.മിക്ക മാസങ്ങളിലും ഇയാൾക്ക് 16000-ത്തിൽപരം രൂപ ലഭിക്കുമായിരുന്നു.മക്കളുടെ വിദ്യാഭ്യസ ചെലവ്ക്കായി പണം സ്വരൂപീക്കാൻ അധിക സമയം ജോലിയെടുത്താണ് 4000-ത്തിൽപരം രൂപയുടെ അധിക വരുമാനം ഈ സാധുമനുഷ്യൻ കണ്ടെത്തിയിരുന്നത്.
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ പൂപ്പാറയ്ക്ക് സമീപം സ്വന്തമായി വർക്ക് ഷോപ്പ് തുടങ്ങിയാണ് ജീവിതച്ചെലവിന് ഇയാൾ പണം കണ്ടെത്തിയിരുന്നത്.നാല് കാലിൽ ഒരു ഷീറ്റ് വലിച്ചുകെട്ടി,വാഹനം കയറ്റിയിടാൻ സൗകര്യമൊരുക്കി എന്ന അല്ലാതെ മറ്റ് ആധുനീക സൗകര്യങ്ങളൊന്നും ഈ വർക്ക്ഷോപ്പിൽ ഇല്ല.
വഴിയിൽ കേടാവുന്ന വാഹനങ്ങൾ നന്നാക്കി നൽകുകുന്നതുവഴി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അടുത്തകാലത്ത് ഇയാൾ ജീവിതച്ചെലവ്ക്ക് പണം കണ്ടെത്തിയിരുന്നത്. ഇടക്കാലത്ത് കൂട്ടുകെട്ടിൽപെട്ട് അരവിന്ദ് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയെന്ന് മനസ്സിലായപ്പോൾ മാതാപിതാക്കൾ മാനസീകമായി തകർന്നിരുന്നു. എന്നിട്ടും മകനിലുള്ള പ്രതീക്ഷ ഇവർ കൈവിട്ടിരുന്നില്ല. എല്ലാം ശരിയാവുമെന്ന വിശ്വാസത്തിലായിരുന്നു ഇവരുടെ മുന്നോട്ടുള്ള ജീവിതം.
സ്നേഹത്തിലാണെന്നും പറഞ്ഞ് ആറ് മാസം മുമ്പ് നാട്ടുകാരിയായ പെൺകുട്ടിയെ അരവിന്ദ് വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. തുടർന്ന് വീട്ടുകാർ ചേർന്ന് വിവാഹം നടത്തി. മകളെയും നല്ല നിലയിൽ പഠിപ്പിച്ചിരുന്നു. ഇടക്കാലത്ത് പ്രേമ ബന്ധത്തിൽ കുടുങ്ങി മകൾ വീടുവിട്ടപ്പോൾ മനസ് തകർന്നെങ്കിലും കയ്യൊഴിയാൻ ഈ പിതാവ് തയ്യാറായില്ല. മറ്റൊരു വീടെടുത്തുകൊടുത്ത് ,അവരുടെ എല്ലാ കാര്യങ്ങളും നോക്കി ,മകളെ പരീക്ഷയെഴുതാൻ പ്രാപ്തയാക്കിയതും ഈ പിതാവാണ്.
കൂട്ടുകാരുടെ ഇടപെടലാണ് അരവിന്ദ് കേസിൽ പ്രതിയാകാൻ കരാണമെന്നാണ് അച്ഛൻ അടുപ്പക്കാരുമായി പങ്കുവച്ചിട്ടുള്ള വിവരം. ജാമ്യത്തിലിറക്കി,മകനെ നല്ലവഴിക്ക് നടത്തുന്നതിനായുള്ള ഓട്ടപ്പാച്ചിലിലാണിപ്പോൾ ഈ സാധു മനുഷ്യൻ.