കൊച്ചി: കഥ പറയുമ്പോൾ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനനനും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസന്റെ കൂടെ മകൻ വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുമ്പോൾ ചിത്ത്രതിൽ ഉർവശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.

നിഖില വിമൽ ആണ് നായിക. സലിം കുമാർ, അജു വർഗീസ്, ഷമ്മി തിലകൻ, ദേവൻ, ബൈജു, ബിജുക്കുട്ടൻ, സുഭീഷ് സുധി, നിയാസ് ബക്കർ, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാന്റെതാണ് സംഗീതം.

പതിയാറ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് നിർമ്മാണം. രചനരാജേഷ് രാഘവൻ. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റിങ് രഞ്ജൻ എബ്രഹാം. വാർത്താപ്രചരണംഎ എസ് ദിനേശ്.