- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
എന്തു മനോഹരമായ നടക്കാത്ത സ്വപ്നം; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ അച്ഛനും മകനുമെത്തി; അരവിന്ദന്റെ അതിഥികളുടെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്
കൊച്ചി: ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസർ പുറത്തിറങ്ങി. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് എം മോഹനൻ ആണ്. നർമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വടക്കൻ കർണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. ശ്രീനിവാസൻ, ശാന്തികൃഷ്ണ, ഉർവ്വശി എന്നിവർ നീണ്ട വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 24*7 നിലെ നായികയായ നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. . പതിയാറ എന്റർടെയിന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ നിർമ്മിക്കുന്ന സലീംകുമാർ, ഷമ്മി തിലകൻ, ദേവൻ, ബിജുക്കുട്ടൻ, നിയാസ് ബക്കർ, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. രചന -രാജേഷ് രാഘവൻ, ക്യാമറ- സ്വരൂപ് ഫിലിപ്പ്, സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിങ് രഞ്ജൻ എബ്രാഹം,ആർട്ട് -നിമേഷ് താനൂർ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം -കുമാർ എടപ്പാൾ,
കൊച്ചി: ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസർ പുറത്തിറങ്ങി. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് എം മോഹനൻ ആണ്.
നർമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വടക്കൻ കർണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. ശ്രീനിവാസൻ, ശാന്തികൃഷ്ണ, ഉർവ്വശി എന്നിവർ നീണ്ട വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
24*7 നിലെ നായികയായ നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. . പതിയാറ എന്റർടെയിന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ നിർമ്മിക്കുന്ന സലീംകുമാർ, ഷമ്മി തിലകൻ, ദേവൻ, ബിജുക്കുട്ടൻ, നിയാസ് ബക്കർ, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
രചന -രാജേഷ് രാഘവൻ, ക്യാമറ- സ്വരൂപ് ഫിലിപ്പ്, സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിങ് രഞ്ജൻ എബ്രാഹം,ആർട്ട് -നിമേഷ് താനൂർ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം -കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. പി ആർ ഒ- എ എസ് ദിനേശ്.



