ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രെയർ ലൈനും യുണൈറ്റഡ് ക്രിസ്ത്യൻ പ്രേ ഫോർ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ടെലി പ്രെ കോൺഫറൻസിൽ ആർച്ച് ബിഷപ് വിൻസന്റ് എം ഏപ്രിൽ 19നു (ചൊവ്വ) മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകും.

കാത്തലിക് ആർച്ച്ബിഷപ് ഓഫ് ഇന്ത്യ കോൺഫറൻസ് വൈസ് പ്രസിഡന്റ്, നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്, ഹോളി ഫാമിലി ഹോസ്പിറ്റൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വിൻസെന്റ് 2000ത്തിലാണ് ഡൽഹിയിലെ അഞ്ചാമത് ആർച്ച് ബിഷപ്പായി അഭിഷിക്തനായത്. 2012ൽ ആർച്ച് ബിഷപ് പദവിയിൽനിന്നു വിരമിച്ചുവെങ്കിലും സാമൂഹിക സേവന രംഗങ്ങളിലും ആഗോള സുവിശേഷരംഗത്തും സജീവമായി പ്രവർത്തിക്കുന്നു.

യുണൈറ്റഡ് ക്രിസ്ത്യൻ പ്രേ ഫോർ ഇന്ത്യ സീനിയർ ലീഡർ മോഹൻ ഫിലിപ്പ് സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. ന്യൂയോർക്ക് സമയം രാത്രി ഒമ്പതിന് ആരംഭിക്കുന്ന പ്രയർ ലൈനിൽ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകരായ ടി.എ. മാത്യു (ഹൂസ്റ്റൺ), സി.വി. സാമുവൽ (ഡിട്രോയ്റ്റ്) എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: (1605562 3140 കോഡ് 656740). സി.വി. സാമുവൽ 5862160602, ടി.എ. മാത്യു 8327712504.