- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റ് സന്ദർശനത്തിനെത്തിയ ആർച്ച ബിഷപ് എൽദോ മോർതീത്തോസ് തിരുമേനിക്ക് സ്വീകരണം
ഡബ്ലിൻ .അയർലണ്ടിൽ സന്ദർശനത്തിനായി ഇന്ന് രാവിലെ ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന നോർത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ് തിരുമേനിക്ക് സ്വീകരണം നല്കി .. ജനുവരി 22, 23 (വെള്ളി, ശനി) തിയതികളിൽ ദ്രോഹഡ സെന്റ്.അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ഭക്തിസാന്ദ്രമായി
ഡബ്ലിൻ .അയർലണ്ടിൽ സന്ദർശനത്തിനായി ഇന്ന് രാവിലെ ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന നോർത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ് തിരുമേനിക്ക് സ്വീകരണം നല്കി ..
ജനുവരി 22, 23 (വെള്ളി, ശനി) തിയതികളിൽ ദ്രോഹഡ സെന്റ്.അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ഭക്തിസാന്ദ്രമായി നടത്തുന്ന പരിശുദ്ധനായ പൗലോസ്‌മോർ അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തി മൂന്നാമത് ശ്രാദ്ധപ്പെരുന്നാളിന് മുഖ്യകാർമ്മികത്വം വഹിക്കുവാൻ എത്തിച്ചേർന്ന അഭിവന്ദ്യ എൽദോ മോർ തീത്തോസ് മെത്രാപൊലീത്തക്ക് ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടിൽ പൂച്ചണ്ടുകൾ നല്കി സ്വീകരിച്ചു.
അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിൻ കീഴിലുള്ള ഡബ്ലിൻ ,താല, വാട്ടർഫോർഡ് എന്നിവിടങ്ങളിലുള്ള ഇടവകകളിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന തിരുമേനി ഫെബ്രുവരി 1 നു ഹ്രസ്വസന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതാണ്