- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബോസ് താരവും സീരിയൽ നടിയുമായ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി;വരൻ പ്രവീൺ നായർ; അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു നടി; വിവാഹത്തിന് ആശംസകൾ അറിയിച്ച് സെലിബ്രിറ്റി സുഹൃത്തുക്കളും
കൊച്ചി: ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും സീരിയൽ നടിയുമായ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി. അമേരിക്കയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത് പ്രവീൺ നായരാണ് വരൻ. പ്രവാസിയാണ് വരെന്നാണ് പുറത്തുവരുന്ന സൂചനകൾ. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അർച്ചന സുശീലൻ. വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായി മാറിയ അർച്ചനയെ പോലെ തന്നെ അവരുടെ കുടുംബവും സമൂഹത്തിന് സുപരിചിതമാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി അർച്ചനയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വന്ന ചിത്രങ്ങൾ നടി ഡേറ്റിംഗിലാണെന്ന വിവരങ്ങൾ പുറത്തുവരുന്നതാിയരുന്നു. തന്റെ പ്രിയതമനെന്നും ലവ് ആണെന്നുമൊക്കെ പറഞ്ഞ് പ്രവീൺ എന്നൊരാളുടെ കൂടെയുള്ള ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ഇതോടെ നടിയുടെ ഭർത്താവ് എവിടെ പോയി എന്ന ചോദ്യവും ഉയർന്നു. എന്നാൽ ആദ്യ ഭർത്താവ് മനോജ് യാദവുമായി വിവാഹ ബന്ധം വേർപെടുത്തിയാണ് രണ്ടാം വിവാഹം എന്നാണ് പുറത്തുവരുന്ന വിവരം.
അർച്ചന രണ്ടാമതും വിവാഹം കഴിക്കാൻ പോവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് താരം ദിയ സന രംഗത്ത് വന്നിരുന്നു. അർച്ചനയ്ക്കും പ്രവീണിനും വിവാഹത്തിന്റെ ആശംസകൾ അറിയിച്ചുള്ള പോസ്റ്റുമായിട്ടാണ് ദിയ എത്തിയത്. അർച്ചനയും ആൺസുഹൃത്തും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് പങ്കുവച്ചാണ് ദിയ സന എത്തിയത്. അവരുടെ വിവാഹമാണിന്നെന്നും അമേരിക്കൽ വെ്ച്ച് നടത്തുന്നതുകൊണ്ട് തനിക്ക് അതിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും താരം പറയുന്നു. രണ്ട് പേർക്കും ആശംസകൾ അറിയിച്ച് കൊണ്ടാണ് ദിയയുടെ പോസ്റ്റ് അവസാനിക്കുന്നത്.
'ജീവിതത്തിൽ കൂടപ്പിറപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ അർച്ചന സുശീലൻ, നിന്റെ സന്തോഷങ്ങളിൽ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ. അമേരിക്ക വരെ എത്തണ കാര്യം നടക്കൂല. പക്ഷെ ഇനി കൂടെ എന്തിനും മൈ ബ്രോ പ്രവീൺ നായർ ഉണ്ടല്ലോ... മിസ്സ് യൂ ചക്കരെ... അപ്പൊ ഹാപ്പി കല്യാണ ദിവസം അർച്ചു &പ്രവീൺ ഹാപ്പി മ്യാരീജ് ലൈഫ്.. എന്നുമാണ് ആശംസകൾ നേർന്ന് കൊണ്ട് ദിയ സന പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ഇതിന് പിന്നാലെയാണ് അർച്ചന സുശീലൻ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ ചിത്രവും വീഡിയോയും പുറത്തുവിട്ടത്. നവവരനൊപ്പമുള്ള ചിത്രം പുറത്തുവിട്ടു താൻ ഭാഗയവതിയാണെന്നും ജീവിതത്തിൽ സ്‌നേഹം നിറച്ചെന്നും ഇൻസ്റ്റയിൽ നടി കുറിച്ചു. പരസ്പ്പരം വരണമാല്യം അണിയുന്ന വീഡീയോയും നടി പുറത്തുവിട്ടിട്ടുണ്ട്. ആശംസകൾ നേർന്നു കൊണ്ട് സെലബ്രിറ്റികളും രംഗത്തുവന്ന. നടി ആര്യയും രഞ്ജിനി ഹരിദാസും അടക്കമുള്ളവർ നവദമ്പതികൾക്ക് ആശംകൾ നേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടിയുടെ മെഹന്തി ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലായിരുന്നു. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർഥിയായിരുന്നു അർച്ചന.
മുൻപ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് അർച്ചനയുടെ വിവാഹം നടത്തിയത്. പിന്നീടിങ്ങോട്ട് ഇരുവരെയും കുറിച്ച് കാര്യമായ വാർത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. ആദ്യ ബന്ധം വേർപ്പെടുത്താനാണ്ുള്ള കാരണവും സീരിയലുകളിൽ നിന്ന് അർച്ചന ചെറിയൊരു ഇടവേള എടുത്തത് എന്നുമൊക്കെ പിന്നീട് ഗോസപ്പുകളുണ്ടാിയിരുന്നു.
മറുനാടന് ഡെസ്ക്