വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനില്ക്കുന്ന നടി അർച്ചന കവിയുടെ വിഡിയോയാണ് സോഷ്യൽമീഡിയയിൽ ഹിറ്റായി മാറിയിരിക്കുന്നത്. സ്വന്തം യാത്രകളും വിശേഷങ്ങളുമൊക്കെ സ്വന്തം യൂട്യൂബ് ചാനലിൽ കുടി പുറത്തു വിടുന്ന അർച്ചന ആദ്യമായി ടാറ്റു കുത്താനിയി പോയ വീഡിയോയും ആരാധകർക്കായി പങ്ക് വച്ചു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തത്.

ടാറ്റുകുത്തുന്ന സമയത്ത് അബീഷിന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അർച്ചനെയേയാണ് വീഡിയോയിൽ കാണുന്നത്. അതിനിടയിൽ അർച്ഛന ടാറ്റു കുത്തില്ല എന്ന് പറഞ്ഞ് അഭിഷ് സുഹൃത്തുക്കളുമായി ബെറ്റ് വയ്ക്കുന്നതും കാണാം.പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു എന്നും എന്നാൽ പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ഉള്ളു എന്നും അർച്ചന കവി ടാറ്റുകുത്തിയതിനു ശേഷം പറയുന്നു.

എം ടി ലാൽജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ നീലത്താമരയിലൂടെ മലായളത്തിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അർച്ചന കവി. ഒറ്റ സിനിമകൊണ്ട് മലയാളികളുടെ ഇഷ്ടനായികയായി മാറി. പിന്നീട് മമ്മി ആൻഡ് മീ തുടങ്ങിയ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ തരാം ഒരു ഷോർട് ഫിലിം ചെയ്തിരുന്നു ''മിനി സാരി'' അതു വളരെ അധികം ഹിറ്റായി മാറിയിരുന്നു

കളിക്കൂട്ടുകാരനായ അബീഷ് മാത്യൂവാണ് അർച്ചനയെ വിവാഹം കഴിച്ചിരിക്കുന്നത്. ടെലിവിഷൻ ഷോകളിലൂടെയും സ്റ്റാന്റ് അപ്പ് കോമഡികളിലൂടെയും ശ്രദ്ധിക്കപ്പെട്ടയാളാണ് അബീഷ് മാത്യൂ.