- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം നടന്നത് മൂന്ന് വർഷം മുമ്പ്; രാവിലെ ബന്ധുവിന്റെ വീട്ടിലെ നൂലുകെട്ടിന് പോകുന്നതിനെ ചൊല്ലി ഭർത്താവുമയി തർക്കം; ഉച്ചയ്ക്ക് ശേഷം കണ്ടത് കുളിമുറിയിൽ തൂങ്ങി നിൽക്കുന്ന അർച്ചനയെ; ആത്മഹത്യാ കുറിപ്പിലുള്ളത് ജീവിത നൈരാശ്യത്തെ കുറിച്ചും; അമ്മയെ ചോദിച്ചു ഒന്നര വയസുകാരിയും
മണർകാട്: മണർകാട് മാലം ചിറയിൽ അർച്ചന രാജിന്റെ( 24)വേർപാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും. അമ്മയുടെ സാമിപ്യവും പരിചരണവും ലഭിക്കാത്തതിനെത്തുടർന്നുള്ള ഒന്നരവയസുകാരി മകൾ ഹൃതികയുടെ വിഷമം കണ്ടുനിൽക്കുന്നവരുടെ കണ്ണുകളെയും ഈറനണിയിക്കുന്നുണ്ട്. ഇന്നലെ രാവിലെ വരെ സന്തോവതിയായി കാണപ്പെട്ട മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജ് ഉച്ചയോടെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നെന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
രാവിലെ ബന്ധുവിന്റെ വീട്ടിലെ നൂലുകെട്ടിന് പോകണമെന്ന് ആർച്ചന ആവശ്യപ്പെട്ടിരുന്നെന്നും ഇത് സംബന്ധിച്ച് ബിനുവുമായി തർക്കമുണ്ടായി എന്നും മറ്റുമുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെനാണ് സൂചനകൾ. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മുറിയിൽ നിന്നും കണ്ടെടുത്ത ഡയറിയിൽ ജീവിതത്തിലുള്ള നിരാശയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇതിനൊപ്പം ഇന്നലെ രാവിലെ ഉണ്ടായതായി പറയപ്പെടുന്ന വാക്കുതർക്കം മാനസീക സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ടാവാമെന്നും ഇതെത്തുടർന്നാവാം അർച്ചന കടുംകൈക്ക് മുതിർന്നതെന്നുമാണ്് പൊലീസന്റെ പ്രാഥമീക അനുമാനം.
ഉച്ചയ്ക്ക് ശേഷം യുവതിയെ കാണാതായപ്പോൾ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി നിൽക്കുന്ന യുവതിയെ കണ്ടെത്തിയത്. അതേസമയം കാര്യമായ തർക്കങ്ങൾ ഒന്നും ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്നില്ല. ബിനു-അർച്ചന ദമ്പതികളെക്കുറിച്ച് അറിയുന്നവർക്കെല്ലാം നല്ലതുമാത്രമെ പറയാനുള്ളു.ദിവസങ്ങൾക്ക് മുമ്പ് ഇവർ ബന്ധുവിന്റെ വീട്ടിൽ മരണ ആവശ്യത്തിന് എത്തിയിരുന്നു. ഇരുവരും തമ്മിൽ ഒരുതരത്തിലുള്ള അകൽച്ചയും ഈ അവസരത്തിൽ കാണാൻ കഴിഞ്ഞില്ലന്നാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്ന വിവരം.
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ അർച്ചനയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ശാരീരിക പീഡനമേറ്റിരുന്നതായിട്ടാണ് പരാതിയിലെ സൂചന. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്. ഭർത്താവ്: ബിനു. മകൾ: ഹൃതിക. സഹോദരിമാർ: അഞ്ജു, അക്ഷയ. സംസ്കാരം തിങ്കളാഴ്ച നാലിന് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.
മറുനാടന് മലയാളി ലേഖകന്.