റോം: ഇറ്റലി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത് രാജ്യത്തിന്റെ ഗർഭഛിദ്ര നിയമം മൂലമാണെന്ന് ഫെറാറ കൊമക്കിയോ ആർച്ച്ബിഷപ്. ഇറ്റലിയുടെ സ്വവർഗാനുരാഗികൾക്കെതിരേയുള്ള നയവും മനുഷ്യത്വത്തിനു നേരേയുള്ള കുറ്റമെന്നും ആർച്ച്ബിഷപ് കുറ്റപ്പെടുത്തി.

ഇറ്റലിയുടെ ഗർഭഛിദ്ര നയം മാറ്റിയിരുന്നെങ്കിൽ രാജ്യം സമ്പൽസമൃദ്ധമാകുമായിരുന്നെന്നും ആർച്ച്ബിഷപ് ലൂജി നെഗ്രി അവകാശപ്പെട്ടു. ഗർഭഛിദ്രത്തിന് എതിരേയുള്ള നിയമം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആകുകയായിരുന്നു. 2012-ൽ ഇറ്റലിയിൽ 103,191 അബോർഷനുകളാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെക്കാൾ 6850 എണ്ണം കുറവാണ് അബോർഷൻ നിരക്കിൽ വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യൂറോപ്പിൽ ഏറ്റവും കുറവ് ഗർഭഛിദ്രം നടക്കുന്ന നാലാമത്തെ രാജ്യമാണ് ഇറ്റലി.

ഓസ്ട്രിയയിലാണ് ഏറ്റവും കുറവ് അബോർഷൻ നടക്കുന്നത്. ജർമനി രണ്ടാം സ്ഥാനത്തും ഗ്രീസ് മൂന്നാം സ്ഥാനത്തുമാണുള്ളത്. കുറ്റകൃത്യങ്ങളിൽ നിന്ന് സ്വവർഗാനുരാഗികളെ സംരക്ഷിക്കുന്ന നിയമത്തേയും 74കാരനായ ബിഷപ് വിമർശിച്ചു. ഇത് ദൈവത്തിനും മനുഷ്വത്വത്തിനും എതിരേയുള്ള കുറ്റമാണെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്. ബിഷപ് നെഗ്രിയുടെ അഭിപ്രായപ്രകടനം ഡെമൊക്രാറ്റിക് പാർട്ടിയുടെ യൂത്ത് വിങ് ആയ യംഗ് ഡെമോക്രാറ്റുകൾക്കിടയിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.