- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പെയ്ത്തിൽ ഇന്ത്യൻ വനിതകൾ പുറത്ത്; ക്വാർട്ടറിൽ റഷ്യയോട് തോറ്റത് ഷൂട്ട് ഓഫിൽ; ഇനി പ്രതീക്ഷ വ്യക്തിഗത വിഭാഗത്തിൽ ലക്ഷ്മി റാണി മാഞ്ചിയിൽ
റിയോ: വനിതകളുടെ അമ്പെയ്ത്ത് റിക്കർവ് ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ പുറത്ത്. ക്വാർട്ടറിൽ റഷ്യയോട് തോറ്റാണ് ഇന്ത്യയുടെ ദീപിക കുമാരി, ബൊംബയ്‌ല ദേവി, ലക്ഷ്മിറാണി മാജി ടീം പുറത്തായത്. ഇരുടീമും നാലു സെറ്റ് വീതം സ്വന്തമാക്കിയതിനെത്തുടർന്ന ഷൂട്ട് ഓഫിലാണ് വിജയിയെ നിർണയിച്ചത്. ആദ്യ സെറ്റ് റഷ്യ 55-48 സ്വന്തമാക്കി. രണ്ടാം സെറ്റ് 53-52ന് ഇന്ത്യ നേടി. മൂന്നാം സെറ്റിലും ഇന്ത്യൻ താരങ്ങൾ മികവ് ആവർത്തിച്ചു. ഇതോടെ ഇന്ത്യ 53-50ന് സെറ്റും ലീഡും സ്വന്തമാക്കി. എന്നാൽ നിർണായകമായ നാലാം സെറ്റിൽ റഷ്യൻ താരങ്ങൾ തിരിച്ചടിച്ചു. ഇതോടെ വിജയികളെ നിർണയിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവന്നു. ഷൂട്ട് ഓഫിൽ ആദ്യം റഷ്യ പത്തും ഇന്ത്യ ഏഴും രണ്ടാം ഷോട്ടിൽ റഷ്യക്ക് ആറായിരുന്നു. അപ്പോൾ ഇന്ത്യ എട്ടും നേടി. റഷ്യയുടെ മൂന്നാമത്തെയും അവസാനത്തെയും അമ്പ് ഒമ്പത് പോയിന്റും ഇന്ത്യക്ക് എട്ട് പോയിന്റുമേ നേടാനായുള്ളു. അവസാനം 25-23ന് റഷ്യ വിജയം സ്വന്തമാക്കി, സെമിയിലെത്തി. കൊളംബിയയെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ഞായറാഴ്ച വൈകീട്ട് നടന്ന പ്രീക്വാർട്
റിയോ: വനിതകളുടെ അമ്പെയ്ത്ത് റിക്കർവ് ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ പുറത്ത്. ക്വാർട്ടറിൽ റഷ്യയോട് തോറ്റാണ് ഇന്ത്യയുടെ ദീപിക കുമാരി, ബൊംബയ്‌ല ദേവി, ലക്ഷ്മിറാണി മാജി ടീം പുറത്തായത്. ഇരുടീമും നാലു സെറ്റ് വീതം സ്വന്തമാക്കിയതിനെത്തുടർന്ന ഷൂട്ട് ഓഫിലാണ് വിജയിയെ നിർണയിച്ചത്. ആദ്യ സെറ്റ് റഷ്യ 55-48 സ്വന്തമാക്കി. രണ്ടാം സെറ്റ് 53-52ന് ഇന്ത്യ നേടി.
മൂന്നാം സെറ്റിലും ഇന്ത്യൻ താരങ്ങൾ മികവ് ആവർത്തിച്ചു. ഇതോടെ ഇന്ത്യ 53-50ന് സെറ്റും ലീഡും സ്വന്തമാക്കി. എന്നാൽ നിർണായകമായ നാലാം സെറ്റിൽ റഷ്യൻ താരങ്ങൾ തിരിച്ചടിച്ചു. ഇതോടെ വിജയികളെ നിർണയിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവന്നു. ഷൂട്ട് ഓഫിൽ ആദ്യം റഷ്യ പത്തും ഇന്ത്യ ഏഴും രണ്ടാം ഷോട്ടിൽ റഷ്യക്ക് ആറായിരുന്നു. അപ്പോൾ ഇന്ത്യ എട്ടും നേടി. റഷ്യയുടെ മൂന്നാമത്തെയും അവസാനത്തെയും അമ്പ് ഒമ്പത് പോയിന്റും ഇന്ത്യക്ക് എട്ട് പോയിന്റുമേ നേടാനായുള്ളു. അവസാനം 25-23ന് റഷ്യ വിജയം സ്വന്തമാക്കി, സെമിയിലെത്തി. കൊളംബിയയെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്.
ഞായറാഴ്ച വൈകീട്ട് നടന്ന പ്രീക്വാർട്ടറിൽ കൊളംബിയയെ 5-3ന് (52-51, 49-50, 52-52, 52-44) തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിലത്തെിയത്. വ്യക്തിഗത വിഭാഗത്തിൽ ലക്ഷ്മിറാണി മാഞ്ചി ഇന്നിറങ്ങും.