- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പൈപ്പിടാൻ കുഴിച്ചപ്പോൾ കണ്ടെത്തിയത് ഗുഹ; ഉള്ളിൽ മൺപാത്രങ്ങളും ചിത്രപ്പണികളുള്ള തൂണുകളും; പരിശോധനയ്ക്കായി പുരാവസ്തു വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും
മലപ്പുറം: കോഡൂർ 9ാം വാർഡ് താണിക്കൽ പാലുംകുന്നിൽ ശുദ്ധജല വിതരണ പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിയെടുക്കുമ്പോഴാണു ഒരാൾക്കു നിൽക്കാൻ കഴിയുന്ന ഗുഹ കണ്ടത്. ഇതിനുള്ളിൽ മൺപാത്രങ്ങളും ചിത്രപ്പണികളുള്ള തൂണുകളും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് പ്രവൃത്തി നിർത്തിവച്ചു പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളിൽ കോഴിക്കോട് നിന്നു പുരാവസ്തു വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. ആളുകൾ ഗുഹ കാണാനെത്തിയതോടെ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story