ബിപാഷയുമായുള്ള പ്രണയം തകർന്നതിന് ശേഷമാണ് ജോൺ പ്രിയയുമായി അടുത്തതും ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ പ്രിയ റുഞ്ചാലിനെ സ്വന്തമാക്കിയതും. ഇപ്പോൾ ബോളിവുഡിൽ നിന്നും കേൾക്കുന്നത് ഇരുവരും തമ്മിലുള്ള ദാമ്പത്യം അത്ര രസത്തിലല്ലെന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ലേലത്തിനിടെ ജോണും പ്രിയയും തമ്മിൽ കണ്ടിരുന്നെങ്കിലും ഇവർ ഒരുമിച്ചല്ല നടന്നത്. സെലിബ്രിറ്റി കപ്പിൾസ് പരസ്പരം ഒന്നും സംസാരിച്ചില്ലെന്നതും പാപ്പരാസികളുടെ സംശയത്തിന് ആക്കം കൂട്ടുന്നു.

ജോൺ പ്രിയ റൗച്ചലുമായി പ്രണയത്തിലായത് 2011 ലാണ്. 2013 ലാണ് വിവാഹം കഴിഞ്ഞത്. അപ്രതീക്ഷിതമായിട്ടാണ് ട്വിറ്ററിൽ ജോൺ എബ്രഹാം തന്റെ വിവാഹവാർത്ത പുറത്തുവിട്ടത്. പക്ഷേ രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് കാമുകി പ്രിയ റൗച്ചലിനെ ജോൺ വിവാഹം കഴിച്ചതെന്നാണ് പിന്നീട് റിപ്പോർട്ടുകൾ വന്നത്.

നിലവിൽ രണ്ട് ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാണ് ജോൺ. വെൽകം ബാക്ക്, റോക്കി ഹാൻഡ്‌സം എന്നിവയാണ് ഈ ചിത്രങ്ങൾ.