- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
44 നാവികരുമായി ഒരു വർഷം മുമ്പ് കാണാതായ അർജന്റീനിയൻ അന്തർ വാഹിനി കണ്ടെത്തി; കണ്ടെത്തിയത് അറ്റ്ലാന്റിക് സമുദ്രത്തിൽ 800 മീറ്റർ താഴ്ചയിൽ
ബ്യൂണസ് ഐറിസ്: ഒരു വർഷം മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അർജന്റീനിയൻ അന്തർ വാഹിനി കണ്ടെത്തി. അർജന്റീനൻ ഉപദ്വീപായ വാൽദെസിനോട് സമീപത്തായി അറ്റ്ലാന്റിക് സമുദ്രത്തിൽ 800 മീറ്റർ താഴ്ചയിലാണ് എ.ആർ.എ സാൻ ജുവാൻ എന്ന അന്തർവാഹിനി കണ്ടെത്തിയതെന്ന് അർജന്റീനിയൻ നാവികസേന അറിയിച്ചു. 44 നാവികരുമായി 2017 നവംബർ 15 നായിരുന്നു ഈ അന്തർവാഹിനി കാണാതായത്. നാവിക താവളത്തിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്. അന്തർവാഹിനിക്കുള്ളിലെ ബാറ്ററികളിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത്. 18 രാജ്യങ്ങളിൽ നിന്നുള്ള നാവിക വിദഗ്ദ്ധർ ചേർന്ന് തിരിച്ചിൽ നടത്തിയിരുന്നു.
ബ്യൂണസ് ഐറിസ്: ഒരു വർഷം മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അർജന്റീനിയൻ അന്തർ വാഹിനി കണ്ടെത്തി. അർജന്റീനൻ ഉപദ്വീപായ വാൽദെസിനോട് സമീപത്തായി അറ്റ്ലാന്റിക് സമുദ്രത്തിൽ 800 മീറ്റർ താഴ്ചയിലാണ് എ.ആർ.എ സാൻ ജുവാൻ എന്ന അന്തർവാഹിനി കണ്ടെത്തിയതെന്ന് അർജന്റീനിയൻ നാവികസേന അറിയിച്ചു.
44 നാവികരുമായി 2017 നവംബർ 15 നായിരുന്നു ഈ അന്തർവാഹിനി കാണാതായത്. നാവിക താവളത്തിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്. അന്തർവാഹിനിക്കുള്ളിലെ ബാറ്ററികളിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത്.
18 രാജ്യങ്ങളിൽ നിന്നുള്ള നാവിക വിദഗ്ദ്ധർ ചേർന്ന് തിരിച്ചിൽ നടത്തിയിരുന്നു.
Next Story