- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ വരവ് അറിയിച്ച് അർജന്റീന; സന്നാഹത്തിൽ ഹെയ്തിയെ തകർത്ത് മെസിയുടെ ഹാട്രിക്ക്;മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം
ബ്യൂണസ് ഐറിസ്: ലോകകപ്പിലെ വരവ് ആഘോഷമാക്കി അർജന്റീന. ഫുട്ബോൾ മാമാങ്കത്തിന് തയ്യാറെടുക്കുന്ന എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മെസിയും സംഘവും. ഹെയ്തിക്കെതിരായ സന്നാഹ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിന്റെ കരുത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. പെനാൽറ്റിയിലൂടെയാണ് മെസി തന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മെസി മൂന്നും അഗ്യൂറോ ഒരു ഗോളും നേടി. ചെറിയ ടീമാണേലും ലോകകപ്പിന് മുന്നോടിയായുള്ള വമ്പൻ ജയം അർജന്റീനയ്ക്ക് കരുത്ത് പകരുമെന്നുറപ്പാണ്. കളി തുടങ്ങി 17ാം മിനിറ്റിലായിരുന്നു മെസി ആദ്യ ഗോൾ നേടി. പെനാൽറ്റി ഗോളാക്കി മാറ്റി മെസിയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമേ നേടാനായുള്ളു. രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകൾ നേടിയത്. 58ാം മിനിറ്റിലും 66ാം മിനിറ്റിലും ഗോൾവല കുലുക്കി മെസി ഹാട്രിക് തികച്ചപ്പോൾ തൊട്ടടുത്ത നിമിഷം അഗ്യൂറോയിലൂടെ അർജന്റീന പട്ടിക തികച്ചു. ലോകകപ്പിന് മുൻപ് ഇനി ഇസ്രേയലുമായാണ്
ബ്യൂണസ് ഐറിസ്: ലോകകപ്പിലെ വരവ് ആഘോഷമാക്കി അർജന്റീന. ഫുട്ബോൾ മാമാങ്കത്തിന് തയ്യാറെടുക്കുന്ന എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മെസിയും സംഘവും. ഹെയ്തിക്കെതിരായ സന്നാഹ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിന്റെ കരുത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. പെനാൽറ്റിയിലൂടെയാണ് മെസി തന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്.
മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മെസി മൂന്നും അഗ്യൂറോ ഒരു ഗോളും നേടി. ചെറിയ ടീമാണേലും ലോകകപ്പിന് മുന്നോടിയായുള്ള വമ്പൻ ജയം അർജന്റീനയ്ക്ക് കരുത്ത് പകരുമെന്നുറപ്പാണ്.
കളി തുടങ്ങി 17ാം മിനിറ്റിലായിരുന്നു മെസി ആദ്യ ഗോൾ നേടി. പെനാൽറ്റി ഗോളാക്കി മാറ്റി മെസിയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമേ നേടാനായുള്ളു. രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകൾ നേടിയത്.
58ാം മിനിറ്റിലും 66ാം മിനിറ്റിലും ഗോൾവല കുലുക്കി മെസി ഹാട്രിക് തികച്ചപ്പോൾ തൊട്ടടുത്ത നിമിഷം അഗ്യൂറോയിലൂടെ അർജന്റീന പട്ടിക തികച്ചു. ലോകകപ്പിന് മുൻപ് ഇനി ഇസ്രേയലുമായാണ് അർജന്റീനയുടെ മത്സരം. ലോകകപ്പിലെ ആദ്യമത്സരത്തിൽ ഐസ്ലാൻഡാണ് അർജന്റീനയുടെ എതിരാളികൾ.