- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബിയക്ക് മുമ്പിൽ വിറച്ച് അർജന്റീന കോപ്പയുടെ സെമി ഫൈനലിലേക്ക് കടന്നു; മെസിയുടെയും കൂട്ടരുടെയും വിജയം സഡൻഡെത്തിൽ
സാൻഡിയാഗോ: കൊളംബിയൻ കരുത്തിന് മുന്നിൽ വിറച്ച അർജന്റീന കോപ്പ അമേരിക്കയുടെ സെമി ഫൈനലിലേക്ക് കടന്നു. പെനാലിറ്റിയും കടന്ന സഡൽ ഡെത്തിലെത്തിയ മത്സരത്തിൽ കാർലോസ് ടെവസ് അടിച്ച ഗോളിലാണ് മെസിയും കൂട്ടരും സെമിഫൈനലിലേക്ക് കടന്നത്. സെമിയിൽ ഇന്ന് നടക്കുന്ന ബ്രസീൽ - പരാഗ്വെ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും. കളം നിറഞ്ഞ് അർജന്റീന കളിച്ചെങ
സാൻഡിയാഗോ: കൊളംബിയൻ കരുത്തിന് മുന്നിൽ വിറച്ച അർജന്റീന കോപ്പ അമേരിക്കയുടെ സെമി ഫൈനലിലേക്ക് കടന്നു. പെനാലിറ്റിയും കടന്ന സഡൽ ഡെത്തിലെത്തിയ മത്സരത്തിൽ കാർലോസ് ടെവസ് അടിച്ച ഗോളിലാണ് മെസിയും കൂട്ടരും സെമിഫൈനലിലേക്ക് കടന്നത്. സെമിയിൽ ഇന്ന് നടക്കുന്ന ബ്രസീൽ - പരാഗ്വെ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും. കളം നിറഞ്ഞ് അർജന്റീന കളിച്ചെങ്കിലും കൊളംബിയൻ ഗോൾകീപ്പറുടെ പ്രതിരോധത്തിന മുന്നിൽ അതെല്ലാം തകരുകയായിരുന്നു. ഗോൾപോസ്റ്റ് മാത്രം മുന്നിൽ നിൽക്കെ നിർഭാഗ്യം കൊണ്ട് മാത്രം അർജന്റീനക്ക് ഒന്നിലേറെ തവണ ഗോൾ നഷ്ടപ്പെടുകയും ചെയ്തു.
നിശ്ചിത സമയത്തും ഗോൾ അടിക്കാതെ വന്നപ്പോൾ കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ഹമിസ് റോഡ്രിഗ്വസും അർജന്റീനക്ക് വേണ്ടി ലിയോ മെസ്സിയും ആദ്യ ഗോൾ വലയിലാക്കി ഇരുടീമിനും മികച്ച തുടക്കം നൽകി. എന്നാൽ കൊളംബിയ നാലാമത്തെ കിക്കും അർജന്റീന അഞ്ചാമത്തെ കിക്കും പുറത്തേക്കടിച്ചു. ഇതോടെയാണ് സഡൻഡത്തെിലേക്ക് കളി നീണ്ടത്.
ആദ്യം ഗോളടിക്കുന്ന ടീം ജയിക്കുമെന്നിരിക്കെ സഡൻഡത്തെ് കൂടുതൽ സമ്മർദ്ദത്തിലേക്ക് കളിക്കാരെ എത്തിച്ചു. കൊളംബിയക്കുവേണ്ടി ആദ്യ പെനൽറ്റിയെടുത്ത സുനിഗ കിക്ക് പാഴാക്കി. പിന്നാലെ അർജന്റീനക്കുവേണ്ടി കിക്കെടുത്ത റോജോയും ബാൾ പുറത്തടിച്ചതോടെ മത്സരം ആവേശകരമായി. കൊളംബിയയുടെ രണ്ടാം കിക്കും പാഴായി. ഇതോടെ അർജന്റീനയുടെ പ്രതീക്ഷ വർധിച്ചു. അർജന്റീനക്കുവേണ്ടി സഡൻഡെത്തിൽ രണ്ടാം പെനൽറ്റി എടുത്ത സൂപ്പർ താരം കാർലസ് ടെവസ് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മികച്ച പാസിങ്ങിലും പന്തടക്കത്തിലും ക്രോസിങ്ങിലുമെല്ലാം അർജന്റീന മികച്ചു നിന്നപ്പോൾ പരുക്കൻ കളിയുമായാണ് കൊളംബിയ കളംനിറഞ്ഞത്. 22 തവണ അർജന്റീനൻ കളിക്കാർ കൊളംബിയയുടെ ഫൗളിങ്ങിന് വിധേയരായി. കളിയിൽ ഒമ്പത് തവണ റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തു. മെസ്സിക്കും കിട്ടി മഞ്ഞക്കാർഡ്. ആദ്യ പകുതിയിൽ 30 ശതമാനത്തോളം പന്ത് കൈവശം വച്ച കൊളംബിയക്ക് രണ്ടാം പകുതിയിൽ ഒരു തവണ മാത്രമാണ് മുന്നേറ്റം നടത്താൻ സാധിച്ചത്.