- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് അർജന്റീന പകരംവീട്ടി; മെസി പരിക്കുമൂലം പുറത്തിരുന്നിട്ടും ജർമനിയെ തകർത്തത് 4-2ന്
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ജർമനിയുടെ തട്ടകത്തിൽവച്ച് അർജന്റീനയുടെ പകരംവീട്ടൽ. പരിക്കിനെത്തുടർന്ന് ക്യാപ്റ്റൻ ലയണൽ മെസി കളിക്കാതിരുന്നിട്ടും വമ്പൻ ജയമാണ് സൗഹൃദമത്സരത്തിൽ അർജന്റീന നേടിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡസൽഡർഫിൽ ലോകചാമ്പ്യന്മാരെ അർജന്റീന തോൽപിച്ചത്. മറ്റൊരു സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന്
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ജർമനിയുടെ തട്ടകത്തിൽവച്ച് അർജന്റീനയുടെ പകരംവീട്ടൽ. പരിക്കിനെത്തുടർന്ന് ക്യാപ്റ്റൻ ലയണൽ മെസി കളിക്കാതിരുന്നിട്ടും വമ്പൻ ജയമാണ് സൗഹൃദമത്സരത്തിൽ അർജന്റീന നേടിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡസൽഡർഫിൽ ലോകചാമ്പ്യന്മാരെ അർജന്റീന തോൽപിച്ചത്. മറ്റൊരു സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് നോർവേയെ പരാജയപ്പെടുത്തി.
റയൽ മാഡ്രിഡിൽ നിന്ന് വൻ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ഏയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. മൂന്നുഗോളുകൾക്ക് വഴിയൊരുക്കിയ ഡി മരിയ ഒരുഗോൾ നേടുകയും ചെയ്തു.
മെസ്സിക്കു പകരം പത്താം നമ്പറിൽ ഇറങ്ങിയ സെർജിയോ അഗ്യൂറോയിലൂടെയാണ് മാരക്കാനയിലെ തോൽവിക്ക് അർജന്റീന ആദ്യ മറുപടി നൽകിയത്. ഇരുപതാം മിനിറ്റിലാണ് അഗ്യൂറോ ജർമനിയെ ഞെട്ടിച്ചത്. ജർമനിയുടെ ആസൂത്രിത നീക്കങ്ങൾക്ക് അർജന്റീനയുടെ മറുപടികൾ അതിവേഗ പ്രത്യാക്രമണത്തിലൂടെയായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുൻപ് നാല്പതാം മിനിറ്റിൽ ഡി മരിയയുടെ അളന്നുമുറിച്ച പാസ് എറിക് ലമേല ജർമൻ വലയിലെത്തിച്ചു.
അതേസമയം, കിട്ടിയ സുവർണാവസരങ്ങൾ ജർമൻതാരങ്ങൾ പാഴാക്കുകയും ചെയ്തു.
ഇതിനിടെ മൂന്നാം അർജന്റീന മൂന്നാംഗോളും നേടി. 47-ാം മിനിറ്റിൽ ഡി മരിയയുടെ ഫ്രീകിക്ക് ഫ്രെഡറികോ ഫെർണാണ്ടസാണ് ലക്ഷ്യത്തിലെത്തിച്ചത്. അമ്പതാം മിനിറ്റിൽ അർജന്റീനയുടെ നാലാം ഗോളും നേടി ഡി മരിയ ജർമനിയോട് കണക്കുതീർത്തു. സ്വന്തം കാണിക്കൾക്ക് മുന്നിൽ ആന്ദ്രേ ഷേളും മാരിയോ ഗോട്‌സേയുമാണ് ജർമനിയുടെ തോൽവിയുടെ മാർജിൻ കുറിച്ചത്.
നോർവെയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഗോൾ നേടിയത് വെയ്ൻ റൂണിയാണ്. ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗോൾ നേട്ടത്തിലൂടെ ഗംഭീരമാക്കാനും റൂണിക്ക് കഴിഞ്ഞു.