ഹോങ്കോങ്ങിനെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് അർജന്റീന ഹോങ്കോങ്ങിനെ തോൽപ്പിച്ചത്. ക്യാപ്റ്റൻ ലയണൽ മെസി, ഹിഗ്വയ്ൻ, നിക്കോളാസ് എന്നിവർ രണ്ടുഗോൾ വീതം നേടി.

നേരത്തെ ജപ്പാനെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചിരുന്നു. ക്യാപ്റ്റൻ നെയ്മറാണ് നാല് ഗോളും നേടിയത്.