- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലടിച്ച് അർജന്റീന ശതാബ്ദി കോപ്പയുടെ ഫൈനലിൽ; അമേരിക്കയെ നിഷ്പ്രഭരാക്കിയ മത്സരത്തിൽ മെസിക്കു റെക്കോർഡും സ്വന്തം: ചിലി-കൊളംബിയ മത്സര വിജയികളെ 27നു നേരിടും
ഹൂസ്റ്റൺ: ശതാബ്ദി കോപ്പയിലെ ആദ്യ സെമിയിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് അർജന്റീന കലാശപോരാട്ടത്തിന് യോഗ്യത നേടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അർജന്റീന അമേരിക്കയെ തകർത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ റെക്കോർഡ് ഗോൾ നേട്ടത്തിനും സെമി ഫൈനൽ മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായി. മെസിക്ക് പുറമെ ഗോൺസാലോ ഹിഗ്വെയ്ൻ രണ്ടും എസക്കിയേൽ ലാവേസി ഒരു ഗോളും നേടി. മത്സരം തുടങ്ങി മൂന്നാം മിനിട്ടിൽ തന്നെ ലാവേസിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ലയണൽ മെസി നൽകിയ പാസ് മനോഹരമായ ഹെഡറിലൂടെ ലാവേസി വലയിൽ എത്തിക്കുകയായിരുന്നു. 32ാം മിനിട്ടിൽ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അർജന്റീന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയുടെ 53ാം മിനിട്ടിൽ ഗോൻസാലെ ഹിഗ്വയിൻ അർജന്റീനയുടെ മൂന്നാം ഗോൾ നേടി. ഇടതു ഭാഗത്ത് നിന്ന് തൊടുത്ത വലതുകാൽ ഷോട്ടാണ് അമേരിക്കൻ വല ചലിപ്പിച്ചത്. മത്സരം അവസാന സമയത്തേക്ക് നീങ്ങിയപ്പോൾ അർജന്റീന നാലാമതൊരു ഗോൾ കൂടി നേടി പട്ടിക പൂർത്തിയാക്കുതകയായിരുന്നു. വീണ്ടും ഒരിക്കൽ കൂടി മെസി നൽകിയ
ഹൂസ്റ്റൺ: ശതാബ്ദി കോപ്പയിലെ ആദ്യ സെമിയിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് അർജന്റീന കലാശപോരാട്ടത്തിന് യോഗ്യത നേടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അർജന്റീന അമേരിക്കയെ തകർത്തത്.
സൂപ്പർ താരം ലയണൽ മെസിയുടെ റെക്കോർഡ് ഗോൾ നേട്ടത്തിനും സെമി ഫൈനൽ മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായി. മെസിക്ക് പുറമെ ഗോൺസാലോ ഹിഗ്വെയ്ൻ രണ്ടും എസക്കിയേൽ ലാവേസി ഒരു ഗോളും നേടി.
മത്സരം തുടങ്ങി മൂന്നാം മിനിട്ടിൽ തന്നെ ലാവേസിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ലയണൽ മെസി നൽകിയ പാസ് മനോഹരമായ ഹെഡറിലൂടെ ലാവേസി വലയിൽ എത്തിക്കുകയായിരുന്നു. 32ാം മിനിട്ടിൽ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അർജന്റീന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആധിപത്യം ഉറപ്പിച്ചു.
രണ്ടാം പകുതിയുടെ 53ാം മിനിട്ടിൽ ഗോൻസാലെ ഹിഗ്വയിൻ അർജന്റീനയുടെ മൂന്നാം ഗോൾ നേടി. ഇടതു ഭാഗത്ത് നിന്ന് തൊടുത്ത വലതുകാൽ ഷോട്ടാണ് അമേരിക്കൻ വല ചലിപ്പിച്ചത്. മത്സരം അവസാന സമയത്തേക്ക് നീങ്ങിയപ്പോൾ അർജന്റീന നാലാമതൊരു ഗോൾ കൂടി നേടി പട്ടിക പൂർത്തിയാക്കുതകയായിരുന്നു. വീണ്ടും ഒരിക്കൽ കൂടി മെസി നൽകിയ പാസിൽ ഹിഗ്വയിൻ അമേരിക്കൻ വല ചലിപ്പിക്കുകയായിരുന്നു.
അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സൂപ്പർ താരം ലയണൽ മെസി സ്വന്തമാക്കിയ മത്സരം എന്ന പ്രത്യേകതയാണ് സെമിപോരാട്ടത്തിനു മാറ്റ് കൂട്ടുന്നത്. ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയുടെ റെക്കോർഡ് ആണ് കോപ അമേരിക്കയിൽ നേടിയ 55ാമത് ഗോളിലൂടെ മെസി പഴങ്കഥയാക്കിയത്. 32ാം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ചാണ് മെസി റെക്കോർഡ് ഗോൾ കുറിച്ചത്.
വ്യാഴാഴ്ച നടക്കുന്ന കൊളംബിയ-ചിലി മത്സരത്തിലെ വിജയി അർജന്റീനയെ ഫൈനലിൽ നേരിടും. ജൂൺ 27ന് ന്യൂജഴ്‌സിയിലാണ് ശതാബ്ദി കോപ്പയുടെ കലാശപ്പോരാട്ടം.