- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദ മത്സരത്തിൽ ഒരു സൗഹൃദവുമില്ലാതെ സ്പെയിൻ; അർജന്റീനയെ ആറടിയിൽ ഒതുക്കി മുൻ ലോക ചാമ്പ്യന്മാർ; റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ഇസ്കോയിക്ക് ഹാട്രിക്; മെസിയില്ലാതെ അർജന്റീനയില്ലെന്ന് ആരാധകർ
മാഡ്രിഡ്: സൗഹൃദ മത്സരമാണെന്ന് പറഞ്ഞ മത്സരത്തിൽ അർജന്റീനയോട് ഒരു സൗഹൃദവുമില്ലാതെ സ്‌പെയിൻ. റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ഇസ്‌കോയിയുടെ ഹാട്രിക് ഗോളിന്റെ മികവിൽ അർജന്റീനയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ മത്സരം ആവേശത്തിലാക്കിയത്. ഡിയാഗോ കോസ്റ്റ്, തിയാഗോ അൽസന്റാര, അസ്പാസ് എന്നിവരാണ് സ്പെയ്നിനായി മറ്റ് മൂന്ന് ഗോളുകൾ അടിച്ച് കൂട്ടിയത്. നിക്കോളാസ് ഒട്ടമണ്ടി അർജന്റീനയുടെ ഗോൾ കണ്ടെത്തി. മെസ്സി, അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പർ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അർജന്റീനക്ക് 12-ാം മിനിറ്റിൽ തന്നെ സ്‌പെയിന്റെ ആക്രണത്തിൽ തകർന്നു. ഡിയാഗോ കോസ്റ്റയുടെ സൂപ്പർ ഗോളിലായിരുന്നു സ്‌പെയിൻ തുടങ്ങിയത്. പിന്നീട് ഗോളുകളുടെ പെരുമഴയായിരുന്നു അർജന്റീന കണ്ടത്. പരിക്ക് മൂലം കളിക്കാതിരുന്ന മെസി കൂട്ടുകാർ എട്ടു നിലയിൽ പൊട്ടുന്നത് നിരാശയോടെ സ്റ്റാന്റിൽ ഇരുന്നു കാണുകയായിരുന്നു. ഇതോടെ 2016 യുറോയിലെ നോക്കൗട്ട് സ്റ്റേജിൽ നിന്നും പുറത്തായ ശേഷം 2010 ചാമ്ബ്യന്മാരായ സ്പെയിൻ പരാജയപ്പെടാതെ 18 മത്സരങ്ങൾ പൂർത്തിയാക്കി വീണ്ടു
മാഡ്രിഡ്: സൗഹൃദ മത്സരമാണെന്ന് പറഞ്ഞ മത്സരത്തിൽ അർജന്റീനയോട് ഒരു സൗഹൃദവുമില്ലാതെ സ്‌പെയിൻ. റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ഇസ്‌കോയിയുടെ ഹാട്രിക് ഗോളിന്റെ മികവിൽ അർജന്റീനയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ മത്സരം ആവേശത്തിലാക്കിയത്.
ഡിയാഗോ കോസ്റ്റ്, തിയാഗോ അൽസന്റാര, അസ്പാസ് എന്നിവരാണ് സ്പെയ്നിനായി മറ്റ് മൂന്ന് ഗോളുകൾ അടിച്ച് കൂട്ടിയത്. നിക്കോളാസ് ഒട്ടമണ്ടി അർജന്റീനയുടെ ഗോൾ കണ്ടെത്തി.
മെസ്സി, അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പർ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അർജന്റീനക്ക് 12-ാം മിനിറ്റിൽ തന്നെ സ്‌പെയിന്റെ ആക്രണത്തിൽ തകർന്നു. ഡിയാഗോ കോസ്റ്റയുടെ സൂപ്പർ ഗോളിലായിരുന്നു സ്‌പെയിൻ തുടങ്ങിയത്. പിന്നീട് ഗോളുകളുടെ പെരുമഴയായിരുന്നു അർജന്റീന കണ്ടത്. പരിക്ക് മൂലം കളിക്കാതിരുന്ന മെസി കൂട്ടുകാർ എട്ടു നിലയിൽ പൊട്ടുന്നത് നിരാശയോടെ സ്റ്റാന്റിൽ ഇരുന്നു കാണുകയായിരുന്നു.
ഇതോടെ 2016 യുറോയിലെ നോക്കൗട്ട് സ്റ്റേജിൽ നിന്നും പുറത്തായ ശേഷം 2010 ചാമ്ബ്യന്മാരായ സ്പെയിൻ പരാജയപ്പെടാതെ 18 മത്സരങ്ങൾ പൂർത്തിയാക്കി വീണ്ടും ലോകചാമ്ബ്യൻ പട്ടത്തിനുള്ള സാധ്യത കൂട്ടി.