- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലില്ലിയെ തേടി അരിയാന ഗ്രാൻഡെ എത്തി; മാഞ്ചെസ്റ്ററിന്റെ വേദന മുഴുവൻ ഒരു കെട്ടിപ്പിടിത്തത്തിൽ തീർത്ത് പോപ്പ് ഗായിക; വേദനയ്ക്കിടയിലും പോപ്പ് താരത്തെ കണ്ട ആവശേത്തിൽ പരുക്കേറ്റ കുട്ടികൾ
മാഞ്ചെസ്റ്ററിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന കുട്ടികളെ കാണാൻ പോപ്പ് ഗായിക അരിയാന ഗ്രാൻഡെ ആശുപത്രിയിലെത്തി. വേദയ്ക്കിടയിലും ഗായികയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷത്തിലാണ് പരുക്കേറ്റവർ. ലില്ലി ഹാരസൺ എന്ന എട്ടു വയസുകാരിക്ക് പോപ്പ് ഗായികയെ കണ്ടതിന്റെ സന്തോഷം ഇപ്പോഴും അടക്കാനാകുന്നില്ല. അരിയാനയെ കണ്ടതിനു ശേഷം, വേദനയ്ക്കിടയിലും മകൾ ആവേശഭരിതയാണെന്ന് ലില്ലിയുടെ പിതാവ് തന്നെ പറയുന്നു. മെയ് 22-ന് മാഞ്ചെസ്റ്ററിലെ സംഗീത നിശയ്ക്കിടെ സൽമാൻ എബ്ദി എന്ന ചെറുപ്പാരൻ വിതച്ച ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌ഫോടനത്തിൽ ഗായിക അരിയാനയ്ക്കും പരിക്കേറ്റിരുന്നു. തന്റെ ഷോകളെല്ലാം റദ്ദാക്കി അമേരിക്കയിലേക്ക് തിരിച്ച അരിയാന ഗ്രാൻഡെ വീണ്ടും സംഗീത പരിപാടി അവതരിപ്പിക്കാനാണ് മാഞ്ചെസ്റ്ററിൽ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി അരിയാന പരുക്കേറ്റവരെ ആശ്വസിപ്പിക്കാനായി മാഞ്ചെസ്റ്ററിലെ ആശുപത്രിയിൽ എത്തിയത്. പരുക്കേറ്റ് കിടക്കുന്ന കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും അവര
മാഞ്ചെസ്റ്ററിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന കുട്ടികളെ കാണാൻ പോപ്പ് ഗായിക അരിയാന ഗ്രാൻഡെ ആശുപത്രിയിലെത്തി. വേദയ്ക്കിടയിലും ഗായികയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷത്തിലാണ് പരുക്കേറ്റവർ.
ലില്ലി ഹാരസൺ എന്ന എട്ടു വയസുകാരിക്ക് പോപ്പ് ഗായികയെ കണ്ടതിന്റെ സന്തോഷം ഇപ്പോഴും അടക്കാനാകുന്നില്ല. അരിയാനയെ കണ്ടതിനു ശേഷം, വേദനയ്ക്കിടയിലും മകൾ ആവേശഭരിതയാണെന്ന് ലില്ലിയുടെ പിതാവ് തന്നെ പറയുന്നു.
മെയ് 22-ന് മാഞ്ചെസ്റ്ററിലെ സംഗീത നിശയ്ക്കിടെ സൽമാൻ എബ്ദി എന്ന ചെറുപ്പാരൻ വിതച്ച ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌ഫോടനത്തിൽ ഗായിക അരിയാനയ്ക്കും പരിക്കേറ്റിരുന്നു. തന്റെ ഷോകളെല്ലാം റദ്ദാക്കി അമേരിക്കയിലേക്ക് തിരിച്ച അരിയാന ഗ്രാൻഡെ വീണ്ടും സംഗീത പരിപാടി അവതരിപ്പിക്കാനാണ് മാഞ്ചെസ്റ്ററിൽ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി അരിയാന പരുക്കേറ്റവരെ ആശ്വസിപ്പിക്കാനായി മാഞ്ചെസ്റ്ററിലെ ആശുപത്രിയിൽ എത്തിയത്.
പരുക്കേറ്റ് കിടക്കുന്ന കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും അവരെ കെട്ടിപ്പിടിച്ചും സ്‌നേഹ ചുംബനം നൽകിയുമാണ് അരിയാന മടങ്ങിയത്. വേദനയ്ക്കിടെ അരിയാന കുട്ടികളെ കാണാൻ എത്തിയത്, അവർക്ക് ഏറെ ആവേശം പകരുന്നതായെന്ന് രക്ഷിതാക്കളും പറയുന്നു.
മാഞ്ചസ്റ്റർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഏതെങ്കിലും സംഘടനകൾ ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.