- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമവികസനത്തിന് കോർപറേറ്റുകൾ ഊന്നൽ നൽകണം; വനം മന്ത്രി കെ രാജു
കൊല്ലം (29-05-2018): കോർപറേറ്റുകൾ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട് വിനിയോഗിക്കുമ്പോൾ ഗ്രാമവികസനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന് വനം മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിലെ അടിസ്ഥാനവികസന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കോർപറേറ്റുകൾ മുന്നോട്ടു വരണം. ഇതിനായി ഗ്രാമവികസനത്തിന് കൂടുതൽ തുക സിഎസ്ആർ ഫണ്ടിൽ വകയിരുത്തണം, ഗ്രാമങ്ങളുടെ വികസനമാകും സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുക അദ്ദേഹം പറഞ്ഞു. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവർത്തന സ്ഥാപനമായ ഏരീസ് ട്രസ്റ്റിന്റെ ഉദ്ഘാടനം ശനിയാഴ്‌ച്ച പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്ര മൈതാനത്ത് വച്ചു നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏരീസ് ട്രസ്റ്റിന്റെ ലോഗോയും പ്രകാശിപ്പിച്ചു. സാമൂഹിക പ്രതിബദ്ധത പദ്ധതികൾ നടപ്പിലാക്കുന്നതിന് മന്ത്രി കെ രാജു ഏരീസ് ഗ്രൂപ്പിനെ പ്രശംസിച്ചു. മാതൃകയാകാൻ ഐക്കരക്കോണം സമൂഹത്തിലെ എല്ലാ വ്യവസ്ഥിതിയെയും മാറ്റാൻ നമ്മുക്ക് കഴിയില്ല, പക്ഷെ നമ്മൾ പരിശ്രമിച്ചാൽ ഗ്രാമങ്ങളിലെ സാഹചര്യങ്ങൾ ഒരു പരിധി വരെ മാറ്റാൻ തീർച്ചയായും സാധിക്കും.
കൊല്ലം (29-05-2018): കോർപറേറ്റുകൾ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട് വിനിയോഗിക്കുമ്പോൾ ഗ്രാമവികസനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന് വനം മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിലെ അടിസ്ഥാനവികസന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കോർപറേറ്റുകൾ മുന്നോട്ടു വരണം. ഇതിനായി ഗ്രാമവികസനത്തിന് കൂടുതൽ തുക സിഎസ്ആർ ഫണ്ടിൽ വകയിരുത്തണം, ഗ്രാമങ്ങളുടെ വികസനമാകും സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുക അദ്ദേഹം പറഞ്ഞു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവർത്തന സ്ഥാപനമായ ഏരീസ് ട്രസ്റ്റിന്റെ ഉദ്ഘാടനം ശനിയാഴ്‌ച്ച പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്ര മൈതാനത്ത് വച്ചു നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏരീസ് ട്രസ്റ്റിന്റെ ലോഗോയും പ്രകാശിപ്പിച്ചു. സാമൂഹിക പ്രതിബദ്ധത പദ്ധതികൾ നടപ്പിലാക്കുന്നതിന് മന്ത്രി കെ രാജു ഏരീസ് ഗ്രൂപ്പിനെ പ്രശംസിച്ചു.
മാതൃകയാകാൻ ഐക്കരക്കോണം
സമൂഹത്തിലെ എല്ലാ വ്യവസ്ഥിതിയെയും മാറ്റാൻ നമ്മുക്ക് കഴിയില്ല, പക്ഷെ നമ്മൾ പരിശ്രമിച്ചാൽ ഗ്രാമങ്ങളിലെ സാഹചര്യങ്ങൾ ഒരു പരിധി വരെ മാറ്റാൻ തീർച്ചയായും സാധിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മാതാപിതാക്കളെ പരിപാലിക്കുക, വായനാശീലം പ്രോത്സാഹിപ്പിക്കുക, കലാ-കായിക മത്സരങ്ങൾക്ക് പ്രാധാന്യം നൽകുക എന്നിവയാണ് മാതൃക ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഐക്കരക്കോണത്തെ അത്തരമൊരു മാതൃക ഗ്രാമമാക്കി മാറ്റും പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയുമായ സോഹൻ റോയ് പ്രഖ്യാപിച്ചു.
ഒരു വ്യക്തിയായും പ്രൊഫഷണൽ ആയും വളരുന്നതിൽ എന്നെ ഏറെ സഹായിച്ചത് നാട്ടിലെ പബ്ലിക് ലൈബ്രറി ആണ്. ക്ഷേമ പ്രവർത്തനങ്ങൾ നാടിനുള്ള ഗുരുദക്ഷിണയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക പദ്ധതികൾ നടപ്പിലാക്കാൻ മുന്നിട്ട് വരുന്നവർക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് പുനലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എം. എ. രാജഗോപാൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ്. ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമായ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' അണിയറപ്രവർത്തകരേയും അഭിനേതാക്കളെയും ചടങ്ങിൽ പരിചയപ്പെടുത്തി. ഷൂട്ടിങ് വർക്കലയിൽ പുരോഗമിക്കുകയാണ്.
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ ഷിബു രാജ് എഴുതിയിരിക്കുന്നു. ക്യാമറ - പി സി ലാൽ. സംഗീത സംവിധാനം-ബിജു റാം, എഡിറ്റിങ് - ജോൺസൻ ഇരിങ്ങോൾ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ അങ്കമാലി. വർക്കല, പുനലൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരിക്കും.
പ്രശസ്തമായ ഇൻഡിവുഡിന്റെ അക്രഡിറ്റേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റുഡിയോയിക്കുള്ള ബഹുമതി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഏരീസ് വിസ്മയാസ് മാക്‌സിനു സമ്മാനിച്ചു. നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവേൽ എന്നിവരെ കൂടാതെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഏരീസ് ഗ്രൂപ്പിന്റെ ഇരുപതാം വാർഷികവും സഹോദരസ്ഥാപനമായ ഏരീസ് മറൈൻ ആൻഡ് എഞ്ചിനീയറിങ് സർവീസ് പുനലൂർ ഓഫീസ് മൂന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും സംഘടിപ്പിച്ചിരുന്നു. ഏരീസ് ട്രസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നിർധനരായവർക്കുള്ള മെഡിക്കൽ കിറ്റ്, പുസ്തകങ്ങൾ, സ്പോർട്സ് കിറ്റ് തുടങ്ങിയവ ചടങ്ങിൽ വിതരണവും ചെയ്തു.