- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അരിസോണയിൽ 2018 -ലെ ഗ്രാജ്വേഷൻ ബാച്ചിനുള്ള അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു
അരിസോണ: ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് അരിസോണ, 12 വർഷത്തെ മതബോധന പഠനം പൂർത്തിയാക്കിയ 2018- ബാച്ചിലെ കുട്ടികൾക്ക് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു. ആഘോഷമായ കൃതജ്ഞതാബലിയോടെ ആയിരുന്നു കർമ്മങ്ങൾക്ക് തുടക്കം. തുടർന്നു പാരീഷ് ഹാളിൽ വച്ചു നടന്ന അനുമോദന ചടങ്ങിൽ ഇടവക വികാരി റവ.ഫാ. ജോർജ് എട്ടുപറയിൽ, പ്രിൻസിപ്പൽ റിൻസൺ ജോൺ, വൈസ് പ്രിൻസിപ്പൽ ആന്റോ യോഹന്നാൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. ഇടുക്കിരൂപതാ ചാൻസിർ റവ.ഫാ. ജോസഫ് കൊച്ചുകുന്നേൽ വിശിഷ്ടാതിഥിയായിരുന്നു. സൺഡേ സ്‌കൂൾ ഗ്രാജ്വേഷൻ എന്നത് മതബോധന പഠനത്തിന്റെ പര്യവസാനമല്ല മറിച്ച് മുന്നോട്ടുള്ള ജീവിതത്തിലെ വാശ്വാസസാക്ഷ്യത്തിന്റെ തുടക്കം മാത്രമാണെന്നു ഫാ. ജോസഫ് അഭിപ്രായപ്പെട്ടു. ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനും ജീവിക്കുന്ന സുവിശേഷ മാതൃകയാകുവാനും ഉള്ള പരിശീലനമാണ് മതബോധന പഠനത്തിലൂടെ ഓരോരുത്തരും സ്വായത്തമാക്കുന്നത്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോരുത്തർക്കും കഴിയട്ടെ എന്നും അതിനുള്ള
അരിസോണ: ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് അരിസോണ, 12 വർഷത്തെ മതബോധന പഠനം പൂർത്തിയാക്കിയ 2018- ബാച്ചിലെ കുട്ടികൾക്ക് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു.
ആഘോഷമായ കൃതജ്ഞതാബലിയോടെ ആയിരുന്നു കർമ്മങ്ങൾക്ക് തുടക്കം. തുടർന്നു പാരീഷ് ഹാളിൽ വച്ചു നടന്ന അനുമോദന ചടങ്ങിൽ ഇടവക വികാരി റവ.ഫാ. ജോർജ് എട്ടുപറയിൽ, പ്രിൻസിപ്പൽ റിൻസൺ ജോൺ, വൈസ് പ്രിൻസിപ്പൽ ആന്റോ യോഹന്നാൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. ഇടുക്കിരൂപതാ ചാൻസിർ റവ.ഫാ. ജോസഫ് കൊച്ചുകുന്നേൽ വിശിഷ്ടാതിഥിയായിരുന്നു.
സൺഡേ സ്‌കൂൾ ഗ്രാജ്വേഷൻ എന്നത് മതബോധന പഠനത്തിന്റെ പര്യവസാനമല്ല മറിച്ച് മുന്നോട്ടുള്ള ജീവിതത്തിലെ വാശ്വാസസാക്ഷ്യത്തിന്റെ തുടക്കം മാത്രമാണെന്നു ഫാ. ജോസഫ് അഭിപ്രായപ്പെട്ടു.
ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനും ജീവിക്കുന്ന സുവിശേഷ മാതൃകയാകുവാനും ഉള്ള പരിശീലനമാണ് മതബോധന പഠനത്തിലൂടെ ഓരോരുത്തരും സ്വായത്തമാക്കുന്നത്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോരുത്തർക്കും കഴിയട്ടെ എന്നും അതിനുള്ള ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ എന്നും ഫാ. ജോർജ് എട്ടുപറയിൽ ആശംസിച്ചു.
ഗ്രാജ്വേഷൻ പ്രഖ്യാപനത്തിനും സർട്ടിഫിക്കറ്റ് വിതരണത്തിനും ശേഷം ഇടവകാംഗങ്ങൾ ഒന്നുചേർന്നു സ്നേഹവിരുന്നും ആസ്വദിച്ചു. മതാധ്യാപകരായ സാജൻ മാത്യുവും, ജോളി തോമസും പരിപാടികൾക്ക് നേതൃത്വം നൽകി.