- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ തന്റെ കമ്പനിയായ ക്രൗൺ ഇന്റീരിയറിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പാർട്ട്ണർഷിപ്പ് വിൽക്കാനായി സരിതയുടെ സഹോദരനെ ബന്ധപ്പെട്ടു; സഹായം അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്; സരിതാ എസ് നായരെ കെണിയിൽ പെടുത്തി പണം തട്ടിയെന്ന വാർത്തയോട് അനിതാ എസ്.നായരുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ എസ് നായരെ കെണിയിൽപെടുത്തി പണം തട്ടിയെടുത്തു എന്ന വാർത്ത നിഷേധിച്ച് അനിതാ എസ് നായർ. മുരുക്കും പുഴ സ്വദേശി അനിതാ എസ് നായർ ഫേസ്‌ബുക്കിലൂടെയാണ് താൻ പണം തട്ടാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ദുബായിലെ തന്റെ കമ്പനിയായ ക്രൗൺ ഇന്റീരിയർ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പാർട്ട്ണർഷിപ്പ് വിൽക്കാൻ ശ്രമിക്കുകയാണുണ്ടായത്. അതിനായി ദുബായിൽ തന്നെയുള്ള ശ്രീകുമാർ എന്നയാൾ സരിതയുടെ സഹോദരൻ ബിനുവിന്റെ നമ്പർ കൊടുത്തുവെന്നും അവർ സഹായിക്കുമെന്ന് പറയുകയും ചെയ്തു. ഇതിനെ തുടർന്ന് സരിതയുടെ സോഹദരനെ ബന്ധപ്പെടുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. കമ്പനിയുടെ മുഴുവൻ വിവരങ്ങളും ബോധ്യപ്പെട്ട ശേഷം അവർ വാങ്ങാം എന്ന് പറയുകയും ചെയ്തു. പിന്നീട് അക്കൗണ്ട് നമ്പർ കൈമാറുകയും ചെയ്തു. ഇതിനിടയിലാണ് ഇങ്ങനെയൊരു വാർത്ത പുറത്ത് വരുന്നത്. ഇത് സത്യമല്ല എന്നാണ് അവർ പറയുന്നത്. അതേസമയം സരിത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മൊഴിയു
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ എസ് നായരെ കെണിയിൽപെടുത്തി പണം തട്ടിയെടുത്തു എന്ന വാർത്ത നിഷേധിച്ച് അനിതാ എസ് നായർ. മുരുക്കും പുഴ സ്വദേശി അനിതാ എസ് നായർ ഫേസ്‌ബുക്കിലൂടെയാണ് താൻ പണം തട്ടാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ദുബായിലെ തന്റെ കമ്പനിയായ ക്രൗൺ ഇന്റീരിയർ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പാർട്ട്ണർഷിപ്പ് വിൽക്കാൻ ശ്രമിക്കുകയാണുണ്ടായത്.
അതിനായി ദുബായിൽ തന്നെയുള്ള ശ്രീകുമാർ എന്നയാൾ സരിതയുടെ സഹോദരൻ ബിനുവിന്റെ നമ്പർ കൊടുത്തുവെന്നും അവർ സഹായിക്കുമെന്ന് പറയുകയും ചെയ്തു. ഇതിനെ തുടർന്ന് സരിതയുടെ സോഹദരനെ ബന്ധപ്പെടുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. കമ്പനിയുടെ മുഴുവൻ വിവരങ്ങളും ബോധ്യപ്പെട്ട ശേഷം അവർ വാങ്ങാം എന്ന് പറയുകയും ചെയ്തു. പിന്നീട് അക്കൗണ്ട് നമ്പർ കൈമാറുകയും ചെയ്തു. ഇതിനിടയിലാണ് ഇങ്ങനെയൊരു വാർത്ത പുറത്ത് വരുന്നത്. ഇത് സത്യമല്ല എന്നാണ് അവർ പറയുന്നത്.
അതേസമയം സരിത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മൊഴിയും രേഖപ്പെടുത്തി. അനിതയുടെ ഇപ്പോഴത്തെ വിശദീകരണവും അപൂർണമാണ്. വിശദമായ കാര്യങ്ങളെ കുറിച്ചും ഇവർ വ്യക്തമാകക്കിയിരുന്നില്ല. അതേ സമയം സരിത പൊലീസിന് നൽകിയ വിവരങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ ഒരു മാസമായി സരിതയെ കുടുക്കി പണം തട്ടാൻ ഈ സ്ത്രീ ശ്രമിക്കുന്നുവെന്നാണ് സരിത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. സരിതയുടെ സഹോദരനും സഹായിയും ആയ ബിനുവിനെയാണ് അനിത എസ് നായർ ആദ്യം ബന്ധപ്പെട്ടത്.
സരിതയുടെ സഹപാഠി ആണെന്നും ദുബായിൽ ബിസിനസ് ചെയ്യുകയാണന്നും പരിചയപ്പെടുത്തിയപ്പോൾ ബിനുവന് അസ്വഭാവികത തോന്നിയില്ല പിന്നീട് പല വട്ടം വിളിച്ചു. ഇതിനിടെ സരിതയുമായും സംസാരിച്ചു. സഹപാഠി എന്ന നിലയിൽ സംസാരിച്ചപ്പോൾ തന്നെ സരിതക്ക് പൊരുത്തക്കേട് തോന്നിയിരുന്നു. മുൻ പരിചയമുള്ളവരെ പോലെ ഇടപെട്ട അനിത തന്റെ ദുബായിലെ ബിസിനസിനെ കുറിച്ചും വാചാലയായി. അനിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയെങ്കിലും സരിതയും സഹോദരൻ ബിനുവും അത് പ്രകടിപ്പിച്ചില്ല. പിന്നീട് നാട്ടിൽ എത്തിയ അനിത എസ് നായർ തിരുവനന്തപുരത്തെ പല്ലവ ഹോട്ടലിൽ വെച്ച് സരിത നായരെ കണ്ടു.
കണ്ടയുടൻ ദുബായ് ബിസിനസിൽ പാർട്ണർ ആവാൻ ക്ഷണിച്ചു. രണ്ടു കോടി മുതൽ മുടക്കാനും നിർബന്ധിച്ചു. അനിതയുടെ പെരുമാറ്റത്തിലെ കൗശലവും താൽപര്യവും മനസിലാക്കി ബുദ്ധിപരമായാണ് സരിത ഇടപെട്ടത്. അനിതയുടെ നിർബന്ധം സഹിക്കായാതായപ്പോൾ സരിത പണം എങ്ങനെ വേണമെന്ന് ചോദിച്ചു കൈയിയൽ കാഷായി തരാൻ പറഞ്ഞു.... അക്കൗണ്ടിൽ തരാമെന്നു പറഞ്ഞപ്പോൾ തനിക്ക് ഇൻകം ടാക്‌സ് പ്രോബ്‌ളം ഉണ്ടെന്നും ക്യാഷ് മതിയെന്നുമാണ് അനിത പറഞ്ഞത്. തുടർന്ന് 13 ന് പല്ലവ ഹോട്ടലിൽ വെച്ച് അനിത നായർ സരിത നായരെ വീണ്ടും കണ്ടു. തുക അടിയിന്തിരമായി കൈമാറാൻ നിർബന്ധിച്ചു.
പഴയ സഹപാഠി എന്നു പരിചയപ്പെടുത്തിയിരുന്നതിനാൽ പഴയ കാര്യങ്ങളെയും മറ്റു സുഹൃത്തുക്കളെയും കുറിച്ച് സരിത ചോദിച്ചതോടെ അനിതക്ക് ഉത്തരം മുട്ടി തുടങ്ങി. ഒടുവിൽ സരിതയുടെയും സഹോദരന്റെയും നമ്പർ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോൾ ഒരു മാധ്യമ പ്രവർത്തകന്റെ പേരു പറഞ്ഞു അയാൾ സംഘടിപ്പിച്ചു തന്നതാണന്ന്. ഉടൻ തന്നെ സരിത ആ മാധ്യമ പ്രവർത്തകനെ വിളിച്ചപ്പോൾ നമ്പർ കൈമാറിയിട്ടില്ലന്ന് മനസിലായി.
വീണ്ടും ചോദ്യം ചെയ്തപ്പോൾ ദുബായിലെ ശ്രീകുമാർ എന്നയാൾ കേരളത്തിലെ ഏതോ ഒരു മീഡിയയിൽ നിന്നും തരപ്പെടുത്തതി കൊടുത്തതാണന്ന് സമ്മതിച്ചു. അനിത നായരെ കുറിച്ച സരിത തന്റെ ദുബായി ബന്ധം ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോൾ ഉന്നതരെ സ്വാധീനിച്ച് കെണിയിൽ പെടുത്തി പണം തട്ടാൻ സാധ്യതയുള്ള ആളാണ് എന്ന് വിവരം കിട്ടി.
അനിത നായർക്ക് ദുബായിൽ ക്രൗൺ ഇന്റീരിയർ എന്ന കമ്പിനി ഉണ്ടായിരുന്നു വെന്നും കഴിഞ്ഞ മാസം 18ന് കമ്പിനിയുടെ ട്രേഡ് ലൈസൻസ് നഷ്ടമായെന്നും പത്തൊൻപതാം തീയ്യതി അനിത നാട്ടിൽ എത്തിയെന്നും മനസിലായി. അനിതക്ക് പിന്നിൽ ഒരു മുൻ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടുന്ന ഒരു സംഘം കോൺഗ്രസുകാരാണന്നാണ് സരിത ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ചില കോൺഗ്രസുകാരും അനിതക്ക് പിന്നിൽ ഉണ്ടെന്നാണ് സരിത പറയുന്നത്.