ബോക്‌സിങ് ചാന്പ്യനായിരുന്ന ഫ്‌ലോയിഡ് മെയ്‌വെതറിനെ (Floyd Mayweather ), മേവാദാർ എന്നും പറയാമെന്നു തോന്നുന്നു.. അറിയാത്തവരുണ്ടോ ? അപൂർവവും വളരെ വെത്യസ്തവുമായ സ്വഭാവസവിശേഷതകളുള്ള ഒരു വ്യക്തിയാണദ്ദേഹം...

തന്റെ കാരിയറിലെ 49 മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാത്ത ലോകചാന്പ്യൻ. അവസാനമത്സരത്തിൽ ആന്ദ്രേ ബർട്ടോ യെ തോൽപ്പിച്ച അദ്ദേഹം 2015 ൽ ബോക്‌സിങ് ഫീൽഡിനോട് വിടപറഞ്ഞു. ഈ 40 കാരൻ ബോക്‌സർ 'മണിമാൻ' എന്ന പേരിലാണ് ലോകത്തറിയ പ്പെടുന്നത്...

എന്തുകൊണ്ട് മണിമാൻ ? കാരണമുണ്ട്.. കറൻസിനോട്ടുകൾ വിരിച്ചിട്ട മെത്തയിലാണ് അദ്ദേഹം ഉറങ്ങുന്നത്.. അദ്ദേഹത്തിന്റെ മുറികളിലും കട്ടിലുകളിലുമെല്ലാം ഡോളറുകൾ വിരിച്ചിട്ടിരിക്കുകയാണ്.. മെയ്‌വെതർ എവിടെ പോയാലും യാത്രയിലുടനീളം ഒരു പെട്ടിനിറയെ കറൻസിയും കൊണ്ടാണ് പോകുന്നത്..ഇത് അദ്ദേഹത്തിന്റെ ഒരു വേറിട്ട രീതിയാണ്... നോട്ടുകെട്ടുകൾ അദ്ദേഹത്തിന് ഹരമാണ്,ദൗർബല്യമാണ്.

ഫോബ്‌സ് മാഗസിൻ 2016 ൽ പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം മെയ്‌വെതർ 2217 കോടി ഡോളറിന്റെ ഉടമയാണ്. ആഡംബരം നിറഞ്ഞ സ്വകാര്യ ജീവിതം..ധാരാളം ജോലിക്കാർ,അംഗരക്ഷകർ,ലക്ഷ്വറി വാഹനങ്ങൾ, ഹെലികോപ്റ്റർ ,വിമാനം തുടങ്ങി എല്ലാം സ്വന്തമായുള്ള അദ്ദേഹം അധികം ആരെയും വിശ്വാസമില്ലാത്ത കൂട്ടത്തിലാണ്..

ഈ വിശ്വാസമില്ലായ്മ മൂലമാകാം നോട്ടുനിറച്ച പെട്ടിയും ബാഗും അദ്ദേഹം ആരെയും ഏൽപ്പിക്കാറില്ല.നോട്ടുകൾ വിതറിയിരിക്കുന്ന മുറികളുടെ ലോക്ക്, പാസ്സ്‌വേർഡ് ഒക്കെ അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ..

അമേരിക്കയിലെ ലേസ് ബെഗസ്സിലും,മിയാമിയിലും അദ്ദേഹത്തിന് സ്വന്തമായി രണ്ടു കൂറ്റൻ ബംഗ്‌ളാവുകളുണ്ട്..ലേസ് ബെഗസ്സിലെ ബംഗ്‌ളാവ് 22000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു മാർബിൾ സൗധ മാണ് ..ഇതിന്റെ പേരിൽ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉം ഉണ്ട്. ഇതിലൂടെ വീടിന്റെ പല ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്..7 ബെഡ് റൂമും ഒരു മാസ്റ്റർ ബെഡ്‌റൂമും ,9 ബാത്ത്‌റൂമുകളും രണ്ടു സ്‌ക്രീൻ മൂവി തിയേറ്ററുകളും ,സ്വിമ്മിങ് പൂൾ ,10 ഷൂ ക്യാബിനറ്റ് ,സെർവെന്റ് റൂമുകൾ ഒക്കെ ഇവിടെ സജ്ജമാണ്..മാസ്റ്റർ റൂം ഉൾപ്പെടെ മെയ്‌വെതർ ഉപയോഗിക്കുന്ന മറ്റു ബെഡ് റൂമുകളിലെല്ലാം ബെഡ്ഡുകളിലും തറയിലു മായി കറൻസി നോട്ടുകൾ വിരിച്ചിട്ടിരിക്കുകയാണ്..അദ്ദേഹം അതിലാണ് കിടന്നുറങ്ങുന്നത്..ചിലപ്പോൾ കട്ടിലിൽ മറ്റുചിലപ്പോൾ തറയിൽ.വീട്ടിൽ ഒരു പുലികുട്ടിയാണ് അദ്ദേഹത്തിന്റെ അനുചരൻ.

വെള്ളയും കറുപ്പും നിറങ്ങളിലുള്ള അത്യാഢംബര കാറുകളുടെ കളക്ഷൻ തന്നെയുണ്ട് അദ്ദേഹത്തിന്. ലേസ് ബെഗസ്സിലെ വീട്ടിൽ വെള്ളക്കാറുകളാണ് പാർക്ക് ചെയ്യുക..കറുത്ത കാറുകൾ മിയാമിയിലെ വീട്ടിലും.

മെയ്‌വെതർ ഒരു ഷൂ ഒറ്റത്തവണ മാത്രമേ ധരിക്കാറുള്ളു..പിന്നീടവ ജോലിക്കാർക്ക് നൽകുകയാണ് പതിവ്..ഒരു വർഷം 6500 ഡോളർ അദ്ദേഹത്തിന്റെ ഹാഫ് പാന്റിനു (ബൊക്‌സെർസ്) ചെലവാകുന്നുണ്ട്..അത് ഓരോന്നും ഒരിക്കൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.

മേവേദാർക്കു രണ്ടു ജി5 പ്രൈവറ്റ് ജെറ്റ്കൾ സ്വന്തമായുണ്ട്. ഒന്നിൽ അദ്ദേഹം തനിയേ യാത്രചെയ്യുന്‌പോൾ മറ്റേ ജെറ്റിൽ അദ്ദേഹത്തിന്റെ ബോഡീ ഗാർഡ്‌സും ഒപ്പമുണ്ടാകും. തന്റെ ജെറ്റിൽ മറ്റാരും കൂടെ യാത്ര ചെയ്യുന്നത് അദ്ദേഹത്തിനിഷ്ടമല്ല.സ്വന്തമായി ഹെലികോപ്ടറും അദ്ദേഹ ത്തിനുണ്ട്..

ആഭരണങ്ങൾ അദ്ദേഹത്തിന്റെ മറ്റൊരു ഹരമാണ്. ഒരിക്കൽ അദ്ദേഹ ത്തിന്റെ വീട്ടിൽനിന്നു 7 മില്യൺ ഡോളറിന്റെ ഡയമണ്ട് ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷണം പോയിരുന്നു.

മേവദാരുടെ ബാല്യം ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു..സാന്പത്തിക പരാധീനതകൾ മൂലം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 'അമ്മ മയക്കുമരുന്നുകൾക്കടിമ യാ യിരുന്നു. അച്ഛന്റെ സഹോദരി എയ്ഡ്‌സ് മൂലമാണ് മരണപ്പെട്ടത്.

കുടുംബത്തിന്റെ ഈ പശ്ചാത്തലം ആദ്ദേഹത്തിന്റെ സ്വഭാവരൂപീകരണ ത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെന്നു കരുതുന്നു. വിവാദങ്ങൾ മേവേദാറിനെ വിട്ടൊഴിയുന്നില്ല. ഒരിക്കലും.. ജയിൽവാസം വരെ അദ്ദേഹം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്..