അരിസോണ: 202021 സ്‌കൂൾ വർഷത്തിൽ 'സിക്കിസം' K- 12 കരുകുലത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചതായി അരിസോണ സ്റ്റേറ്റ് ബോർഡ് ഓഫ് എഡുക്കേഷൻ തീരുമാനിച്ചു.

സിക്ക് കൊയലേഷൻ ഓർഗനൈസേഷനാണ് ഈ തീരുമാനം സ്റ്റേറ്റ് ബോർഡി ഓഫ് എഡുക്കേഷന്റെ പരിഗണനക്കായി സമർപ്പിച്ചത്. ഇതിന് വേണ്ടി രാജ്യവ്യാപകമായി ഒപ്പ് ശേഖരണവും നടത്തിയിരുന്നു.മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ലഭിച്ച ഇതുപോലുള്ള അംഗീകാരം സിക്ക് മതത്തിനും ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സിക്ക് അഡ്വക്കസി ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.

അമേരിക്കയിൽ ഇത്തരമൊരു തീരുമാനമെടുക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് അരിസോണയെന്ന് സിക്ക് കൊയലേഷൻ എഡുക്കേഷൻ ഡയറക്ടർ പ്രിത്പാൽ കൗർ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു. ന്യൂയോർക്ക്, ന്യൂജേഴ്സി, ടെക്സസ്സ്, ടെന്നിസ്സി, കൊളറാഡൊ, ഐഡഹോ, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 15 മില്യൺ വിദ്യാർത്ഥികൾ കടന്ന് സിക്ക് മതത്തെ കുറിച്ച് അറിവ് ലഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും സിക്കിസം സ്‌കൂൾ കരികുലത്തിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ സമ്മർദ്ദം ചെലുത്തുമെന്നും ഡയറക്ടർ അറിയിച്ചു.സിക്ക് മതവിശ്വാസികളുടെ കൂട്ടായ്മ പരിശ്രമ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു