ബ്യൂണസ് ഐറിസ്: റഷ്യൻ ലോകകപ്പ് പ്രതീക്ഷ പരിങ്ങലിലായ അർജന്റീന ഇന്നലെ വളരെ ആശങ്കയോട് തന്നെയാണ് അർജന്റീനയെ നേരിട്ടത്. സകല ദൈവങ്ങളേയും വിളിച്ച് അർജൻീനയുടെ പുലിക്കുട്ടികൾ കളത്തിൽ ഇറങ്ങി എങ്കിലും ദൗർഭാഗ്യം ഒന്നു കൊണ്ട് പെറുവിന്റെ പ്രതിരോധം തകർക്കാനായില്ല. ഇതോടെ വീണ്ടും സമനിലയിലായ അർജന്റീനയുടെ ലോകകപ്പ് എൻട്രി തന്നെ പരിങ്ങലിലായി.

ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യതയുടെ ദക്ഷിണ അമേരിക്കൻ മത്സരത്തിൽ അര്ജന്റീനയെ ബ്രസീൽ പിടിച്ചു കെട്ടി. ബ്യൂണസ് ഐറിസിലെ അലറി വിളിക്കുന്ന സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഏറെ നിർണ്ണായകമായ മത്സരത്തിൽ ഇരു പകുതികളിലുമായി മെസിയും സംഘവും തകർത്ത് കളിച്ച് ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെടുത്തെങ്കിലും പെറുവിയൻ ഗോളിയും നിർഭാഗ്യവും തടസ്സമായി മാറുകയായിരുന്നു. ഇതോടെ കഴിഞ്ഞ റണ്ണറപ്പുകളായ അർജന്റീനയ്ക്ക് യോഗ്യത കിട്ടുമോയെന്ന കാര്യം തന്നെ സംശയമായി.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ അർജന്റീനയ്ക്ക് ഈ ലോകകപ്പിൽ യോഗ്യത കിട്ടണമെങ്കിൽ പ്ളേ ഓഫ് ഒപ്പിച്ചെടുക്കുക മാത്രമാണ് വഴി. ആദ്യ നാലു ടീമുകൾക്കാണ് നേരിട്ട് യോഗ്യത. ഇരുടീമുകളും ഓരോ പോയിന്റ് പങ്കുവെച്ചപ്പോൾ നാലാം സ്ഥാനത്തുള്ള പെറുവിനും അഞ്ചാമതുള്ള അർജന്റീനയ്ക്കും 25 പോയിന്റ് വീതമായി. 23 പോയിന്റുമായി ആറാമതുള്ള ചിലിക്ക് അടുത്ത മത്സരം ജയിക്കാനായാൽ പെറുവിന് മുകളിൽ നാലാം സ്ഥാനത്തേക്ക് കയറി വരാനാകും.

അതേസമയം ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങൾ എല്ലാം തന്നെ ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. ഒന്നാമതുള്ള ബ്രസീൽ യോഗ്യത ഉറപ്പിച്ചതിനാൽ അപ്രധാനമായിരുന്നെങ്കിലും ഒമ്പതാം സ്ഥാനത്തുള്ള ബൊളീവിയയുമായി നടന്ന മത്സരവും തൊട്ടുപിന്നാലെ വെനസ്വേലയും ഉറുഗ്വേയും തമ്മിലുള്ള മത്സരവും ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. ബ്രസീലിന് പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ച് ഉറുഗ്വേയും കൊളംബിയയുമാണ് ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്.