ർജുൻ സർജ നാലിലധികം പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് വീണ്ടും ശ്രുതിഹരിഹരന് രംഗത്ത്. വിസ്മയ എന്ന സിനിമയുടെ സെറ്റിൽ വെച്ച് മോശമായി സ്പർശിച്ചെന്ന് ആരോപണം ഉന്നയിച്ച നടി ശ്രുതി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിലാണ് വീണ്ടും ആരോപണം ഉന്നയിച്ചത്.എന്നാൽ നടിമാരുടെ പേര് ഇവർ പുറത്തു വിട്ടിട്ടില്ല.

വിസ്മയയുടെ സെറ്റിൽ വെച്ച് ഒരു ദമ്പതികളുടെ രംഗം ചിത്രീകരിക്കുന്നതിനിടയിൽ റീഹേഴ്സൽ എടുക്കുമ്പോൾ അർജുൻ തന്റെ പിൻഭാഗത്ത് അടിമുടി തഴുകിയെന്നും നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടെന്നും നേരത്തേ നടത്തിയ ആരോപണം താരം വീണ്ടും ഉന്നയിച്ചു. തനിക്കു നേരിട്ടതിന് സമാനമായ അനുഭവം മറ്റ് നാലു നടിമാർക്ക് കൂടി നേരിടേണ്ടി വന്നെന്നും അക്കാര്യം അവർ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും എന്നാൽ അവർ അജ്ഞാതരായി നിൽക്കുകയാണെന്നമാണ് നടി പറഞ്ഞത്.

എന്താണ് നേരത്തേ ആരോപണം ഉന്നയിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും പണവും അധികാരവും ഉള്ളവർ അത് ദുരുപയോഗം ചെയ്യുമെന്നും വഴങ്ങുന്നു എന്ന് കണ്ടാൽ സൂപ്പർതാര പദവിയിലിരിക്കുന്നവർ അത് ഉപയോഗിക്കുന്നത് പതിവാണെന്നും ലൈംഗിക ചൂഷണങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കന്നഡ സിനിമാവേദിയിൽ പരാതി പരിഹാര കമ്മറ്റി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

മാത്രമല്ല നടനന്റെ ആരാധകരിൽനിന്ന് തനിക്ക് ഭീഷണി നേരിടുകയാണെന്ന് അർജുൻ ഫാൻസിന്റെ ഭീഷണി സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും നടി ആരോപിച്ചു.ലിം ഇന്റസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി സംഘടിപ്പിച്ച പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ശ്രുതി. നിരന്തരമായി ഭീഷണിമുഴക്കികൊണ്ടുള്ള കോളുകൾ വരുന്നുണ്ട്. അറിയാത്ത നമ്പറിൽനിന്നുള്ള ഫോൺ കോളുകൾ എടുക്കുന്നത് തന്നെ നിർത്തി വച്ചിരിക്കുകയാണ് ഇപ്പോൾ. അർജുന്റെ ഫാനുകളിലൊരാളാണ് ഒരു കോൾ ചെയ്തതെന്ന് താൻ ട്രൂ കോളറിൽനിന്ന് തിരിച്ചറിഞ്ഞുവെന്നും ശ്രുതി പറഞ്ഞു.

ആരോപണം ഉന്നയിച്ചതിനാൽ കന്നടയിൽ സിനിമ നഷ്ടമാകുമെന്ന് പോടിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നും അടുത്ത വർഷവും തുടർന്നും സിനിമയിൽ തന്നെ കാണാമെന്നായിരുന്നു ശ്രുതിയുടെ മറുപടി.

'ഒരു സീനിൽ അഭിനയിക്കുന്നതിന് മുൻപ് എന്റെ അനുവാദം കൂടാതെ അർജുൻ തന്നെ കെട്ടിപ്പിടിച്ചു. അതിന് ശേഷം ഇങ്ങനെ ചെയ്താൽ കൂടുതൽ നന്നാവില്ലേയെന്ന് അർജുൻ സംവിധായകനോട് ചോദിക്കുകയും ചെയ്തു. പെട്ടന്ന് ഉണ്ടായ സംഭവത്തിൽ താൻ ഞെട്ടി, അങ്ങേയറ്റം അപമാനിക്കപ്പെട്ടത് പോലെ തോന്നി. സാധാരണ ഒരോ സീനിലും റിഹേഴ്‌സൽ പതിവാണ്. ഇത് നടന്നത് ആ സീനിന്റെ റിഹേഴ്‌സൽ നടക്കുന്നതിന് മുൻപാണ്'; ശ്രുതി പറഞ്ഞു. ഷൂട്ടിങ്ങിനെത്തിയ ഏകദേശം അമ്പതോളം ആളുകളുടെ മുമ്പിൽ വച്ചായിരുന്നു ആ സംഭവമെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം നിഷേധിച്ച് അർജുൻ സർജ രംഗത്തെത്തി. ആരോപണം അടിസ്ഥാന രഹിതമെന്നാണ് ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർജ്ജുൻ പ്രതികരിച്ചത്. ഇത്തരം വ്യാജ ആരോപണം കേട്ട് താൻ ഞെട്ടിപ്പോയെന്നും അർജ്ജുൻ പറഞ്ഞു.നടിക്കെതിരെ മാനനഷ്ടത്തിന് കേസെടുമെന്നും നടൻ അറിയിച്ചു. വിസ്മയ എന്ന കന്നഡ സിനിമയുടെ സെറ്റിൽ വെച്ച് അർജുൻ മോശമായി സ്പർശിച്ചെന്ന നടിയുടെ ആരോപണത്തിനെതിരേ സിനിമയുടെ സംവിധായകൻ അരുൺ വൈദ്യനാഥനും രംഗത്ത് വന്നിട്ടുണ്ട്.

ഷോട്ടുകളും സംഭാഷണങ്ങളും മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ സാധാരണ ചർച്ച ചെയ്യാറുണ്ട്. എന്നാൽ സ്ത്രീകളെ മോശമായി തൊടാനുള്ള അവസരമായി തന്റെ പ്രൊഫഷനെ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിനിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവയെ തുറന്നു കാട്ടാൻ ഉപയോഗപ്പെടുത്തുന്ന മീ ടൂ വെളിപ്പെടുത്തലുകളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് താനെന്നും എന്നാൽ തെളിവില്ലാത്തതും ബുദ്ധിയില്ലാത്തതുമായ രീതിയിലാകരുത് അതെന്നും അങ്ങിനെ വന്നാൽ അതിന്റെ മൂല്യം നഷ്ടപ്പെടുമെന്നും അർജുൻ പറഞ്ഞു.

അതേസമയം ശ്രുതിക്ക് പിന്തുണയുമായി പ്രകാശ്രാജ് അടക്കം അനേകർ എത്തിയിട്ടുണ്ട്. അർജുനെ പോലെയുള്ള പരിചയസമ്പന്നനായ നടൻ കന്നഡ സിനിമയുടെ അഭിമാനം തന്നെയാണെങ്കിലും ആരോപണത്തിൽ ശ്രുതിയെ പോലെയുള്ള സ്ത്രീകളുടെ വേദനയും നിസ്സഹായതയും അനുഭവിച്ച അപമാനവും കൂടി മനസ്സിലാക്കേണ്ടതുണ്ടെന്നാണ് പ്രകാശ്രാജ് പറഞ്ഞു.

2016 ൽ ഈ സംഭവത്തെക്കുറിച്ച് ശ്രുതി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ശ്രദ്ധാ ശ്രീനാഥും പറഞ്ഞിട്ടുണ്ട്. 2016 നവംബറിൽ താൻ അറിഞ്ഞ വിവരമാണെന്ന് അവർ പറഞ്ഞു. ഒരിക്കൽ കാസ്റ്റിങ് ക്രൗച്ചിങ് വിഷയമായ ഒരു ടോക്ഷോയിൽ വച്ചായിരുന്നു ശ്രുതി ഇക്കാര്യം പറഞ്ഞതെന്ന് അവർ ട്വീറ്റ് ചെയ്തു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ ആളുടെ പേര് പറയാതിരുന്ന ശ്രുതി ക്യാമറ ഓഫ് ചെയ്ത് കഴിഞ്ഞപ്പോൾ സംഭവം പറയുകയും ചെയ്തു. വിസ്മയ സിനിമയിൽ ഭാര്യാഭർത്താക്കന്മാരായിട്ടാണ് അർജുനും ശ്രുതിയും അഭിനയിച്ചത്.