- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിശ്രീ അശോകന്റെ മകന് വിവാഹം; സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വിവാഹം ഡിസംബർ രണ്ടിന്; വധു ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ; വൈറലായി ചിത്രങ്ങളും വീഡിയോയും
ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനാകുന്നു. ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഡിസംബർ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം. മലയാളത്തിൽ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകൻ. ഒട്ടേറെ ചിത്രങ്ങളിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ നടന്റെ മകൻ അർജുൻ അശോകനും സിനിമയിൽ ചുവടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അമൽനീരദ് ചിത്രമായ വരത്തനിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തിൽ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അർജുൻ എത്തിയിരുന്നു. അശോകനും ഭാര്യ പ്രീതക്കും ഒരു മകൾ കൂടിയുണ്ട്. മകൾ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.
ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനാകുന്നു. ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഡിസംബർ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.
മലയാളത്തിൽ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകൻ. ഒട്ടേറെ ചിത്രങ്ങളിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ നടന്റെ മകൻ അർജുൻ അശോകനും സിനിമയിൽ ചുവടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
അമൽനീരദ് ചിത്രമായ വരത്തനിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തിൽ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അർജുൻ എത്തിയിരുന്നു.
അശോകനും ഭാര്യ പ്രീതക്കും ഒരു മകൾ കൂടിയുണ്ട്. മകൾ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.