- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ പേരിലെ ഉടമസ്ഥൻ ഡിവൈഎഫ്ഐക്കാരൻ; നാട്ടുകാർക്ക് പോലും സജീഷിന് കാറുള്ളതായി അറിയില്ല; ഷോറൂമിൽ നിന്ന് കാർ വാങ്ങിയത് ആയങ്കിയും; ജയിലിൽ ഇരുന്ന് എല്ലാം നിയന്ത്രിക്കുന്ന കൊടി സുനി; പുറത്തെ നേതാവ് ആകാശ് തില്ലങ്കേരിയും; സ്വർണ്ണ കടത്തിലെ 'സൈബർ പോരാളികൾ' സിപിഎമ്മിന് തലവേദനയാകും
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി ജയിലിനുള്ളിലിരുന്ന് ഇപ്പോഴും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുകയും സ്വർണ്ണക്കടത്തു റാക്കറ്റുകളെക്കൊണ്ട് കുറ്റകൃത്യങ്ങൾ നടത്തുന്നതായും റിപ്പോർട്ട്. കൊടി സുനിയുടെ വിശ്വസ്തനാണ് അർജുൻ ആയങ്കിയെന്നാണ് വിലയിരുത്തൽ. അർജുനെ സംരക്ഷിക്കുന്നതുകൊടി സുനിയുടെ ഗ്യാങ്ങാണെന്നാണ് സൂചന.
ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്നതുകൊല്ലം സ്വദേശിയായ രാജേഷ് ഖന്നയാണ്. ഇയാളുമായി കൊടിസുനിക്ക് അടുത്ത ബന്ധമുണ്ട്. ാജേഷ് ഖന്നയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് കണ്ണൂരിൽ നിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയർ അഭിഭാഷകരാണ്. ഇവരെ ഏർപ്പാടുചെയ്തുകൊടുക്കുന്നതുകൊടിസുനിയാണ്. കൊല്ലത്തു നിന്നാണ് അർജുൻ ആയങ്കി വിവാഹം ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ വസ്തുതകളും അന്വേഷണ ഏജൻസികൾ പരിശോധിക്കും. ഷുഹൈബ് വധക്കേസ് പ്രതിയായ അകാശ് തില്ലങ്കേരിയും അർജുന്റെ അടുത്ത സുഹൃത്താണ്.
രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ച സ്വർണ്ണക്കടത്തിലും കണ്ണൂരിൽ നിന്നുള്ള ഗുണ്ടകളെ നിയന്ത്രിച്ചതുകൊടിസുനിയാണ്. ഈ സ്വർണ്ണക്കടത്തിൽ കണ്ണൂരിൽ നിന്നുള്ള അർജുൻ ആയങ്കിയുടെ സാന്നിധ്യം ഇതിന് തെളിവാണ്. കൊടകരയിൽ കള്ളപ്പണം കൊള്ളയടിച്ചതും കണ്ണൂരിലെ സംഘമാണ്. ഇവരേയും കൊടി സുനി നിയന്ത്രിക്കുന്നുവെന്ന സംശയം ഉണ്ട്. അർജുൻ ആയങ്കിയുടെ കൂടെ ഷഹീൻ എന്നൊരാളും കരിപ്പൂർ വിമാനത്താവളെത്തിയെന്നാണ് വിവരം. കൊടി സുനിക്ക് വേണ്ടി പുറത്ത് കരുക്കൾ നീക്കുന്നത് ആകാശ് തില്ലങ്കേരി ആണെന്നാണ് സൂചന.
2016 ജൂലായിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മോഡേൺ ബസാറിൽ മൂന്ന് കിലോഗ്രാം സ്വർണ്ണക്കവർച്ച നടത്തിയതിന് പിന്നിൽ കൊടിസുനി ആയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് കൊടി സുനി ഈ കവർച്ച ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം. ഈ കേസിൽ പ്രതികളായ കാക്ക രഞ്ജിത്തിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ കൊടിസുനിയെ പ്രതിചേർത്തിട്ടില്ല. ഉന്നത സ്വാധീനമായിരുന്നു ഇതിന് കാരണം.
തിരുനെല്ലിയിൽ അഞ്ചു കോടി രൂപ തട്ടാൻ ജയിലിൽ ആസൂത്രണം നടത്തിയതു കൊടിസുനിയാണ്. കർണ്ണാടകത്തിൽ സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽ നിന്നും അഞ്ചുകോടി തട്ടി. ഇതിൽ പത്ത് ലക്ഷം രൂപ കൊടിസുനിയുടെ സഹതടവുകാരന് വീട് നിർമ്മിക്കാൻ നൽകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആയങ്കിയെ പൂട്ടാൻ കസ്റ്റംസ്
കരിപ്പുർ വിമാനത്തവാളത്തിൽ സ്വർണം കടത്തുന്നതിനിടയിൽ കസ്റ്റംസ് പിടികൂടിയ മുഹമ്മദ് ഷഫീഖിന് ക്വട്ടേഷൻ സംഘനേതാവ് അർജുൻ ആയങ്കിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് ഈ കേസിൽ നേരിട്ട് ജൂൺ 28ന് ഹാജരാകാൻ ആവശ്യപ്പെട്ട് അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസയച്ചു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് അയച്ചത്.
കേസിലെ പ്രതി മുഹമ്മദ് ഷഫീഖിന് അടുത്ത സ്വർണ്ണക്കടത്ത് കൂട്ടാളിയാണ് അർജുനെന്ന് സംശയമുണ്ട്. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത് മുഹമ്മദ് ഷഫീഖിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഇതിനിടെ അർജുന്റേതായി വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ശബ്ദരേഖയും തെളിവായ് വന്നിരിക്കുകയാണ്. സ്വർണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആർക്കെന്ന വിവരവും അർജുൻ ആയങ്കി ശബ്ദരേഖയിൽ വിവരിക്കുന്നുണ്ട്.
അർജുൻ കരിപ്പൂർ വിമാനത്താവളത്തിൽ ഒരു ചുവന്ന സ്വിഫ്റ്റ് കാറിൽ ഗൾഫിൽ നിന്നും വിമാനത്താവളത്തിൽ എത്തിച്ചേർന്ന മുഹമ്മദ് ഷഫീഖിനെ കാണാൻ വന്നതായി പറയുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും പുറത്തുകടക്കുന്നതിന് മുമ്പ് കള്ളക്കടത്ത് സ്വർണ്ണത്തോടെ മുഹമ്മദ് ഷഫീഖിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി കള്ളക്കടത്ത് സ്വർണം പിടിച്ചുപറിക്കുന്നത് തൊഴിലാക്കിയ അർജുൻ ആയങ്കി കോടികൾ സമ്പാദിച്ചതായി പറയുന്നു. എന്നാൽ ഇതെല്ലാം കൊടി സുനിക്ക് വേണ്ടിയാണോ എന്ന സംശയവും സജീവമാണ്.
കരിപ്പൂരിലെക്ക് സ്വർണം പിടിച്ചുപറിക്കാന് ആയങ്കി എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ അഴീക്കോട് ഒരു ഉരുനിർമ്മാണശാലയ്ക്കടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. എന്നാൽ കസ്റ്റംസ് കാർ പിടിച്ചെടുക്കുംമുമ്പ് അർജുന്റെ കൂട്ടാളികൾ കാർ എടുത്തുമാറ്റിയിരുന്നു. ഇതിനിടെ കാറിന്റെ യഥാർത്ഥ ഉടമസ്ഥനായ സജേഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹം സിപിഎം നേതാവാണ്.
ഇതിനിടെ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവരെ തള്ളിപ്പറയാൻ സിപിഎം തീരുമാനിച്ചു. ഇവർക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനാണ് തീരുമാനം. രാമനാട്ടുകര സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന 8 പ്രതികളിൽ 5 പേരെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ വൈകിട്ടോടെ കൊണ്ടോട്ടി സ്റ്റേഷനിൽ എത്തിച്ചു. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യും. അറസ്റ്റിലായ കാരിയർ മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്.
മുഹമ്മദ് ഷഫീഖ് സ്വർണം കൊണ്ടുവന്നതു കൊടുവള്ളി സംഘത്തിനു കൈമാറാനാണെങ്കിൽ ഇടപാടിന്റെ ഇടനിലക്കാരൻ ഇടയ്ക്കു വിളിച്ചു സ്വർണം അർജുൻ ആയങ്കിക്കു കൈമാറാൻ പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.
കാർ ഡിവൈഎഫ് ഐ ഭാരവാഹിയുടേത്
അർജുൻ ആയങ്കി ഉപയോഗിച്ചുവന്ന കാർ ഡിവൈഎഫ്ഐ. ചെമ്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറി സി. സജേഷിന്റേത്. അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അർജുൻ മൂന്നു വർഷംമുമ്പ് ഡിവൈഎഫ്ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ കാർ കൊണ്ടുപോയത് എന്നുകാട്ടിയാണ് ആർ.സി. ഉടമയായ സജേഷ് പൊലീസിൽ പരാതിനൽകിയത്. എന്നാൽ, സജേഷിന് കാറുള്ളതായി നാട്ടുകാർക്ക് അറിയില്ല. ഷോറൂമിൽനിന്ന് അർജുൻ കാർ ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കോയ്യോട് സർവീസ് സഹകരണ ബാങ്കിൽ അപ്രൈസറായ സജേഷ് ഡിവൈഎഫ്ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സിപിഎം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.
മറുനാടന് മലയാളി ബ്യൂറോ