- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജുൻ ആയങ്കി കോടതിയിൽ കണ്ണൂർ കോടതിയിൽ ഹാജരായി; സ്വർണ്ണ കടത്ത് കേസിലെ വിവാദ നായകൻ എത്തിയത് പാഠപുസ്തക പ്രതിഷേധ മാർച്ചിൽ കണ്ണുർ ഡി ഡി ഇ ഓഫീസ് അക്രമിച്ച കേസിൽ
കണ്ണൂർ:സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി കണ്ണൂർ കോടതിയിൽ ഹാജരായി. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി മുൻപാകെയാണ് അർജുൻ ഹാജരായത്. പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിൽ കണ്ണുർ ഡി ഡി ഇ ഓഫീസ് അക്രമിച്ച കേസിൽ കോടതി വാറന്റ് പുറപ്പെടുവിച്ചതോടെയാണ് അർജുൻ ആയങ്കി കോടതിയിലെത്തിയത്.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് കണ്ണൂർ കോടതിയിലെത്തിയത്.നേരത്തെ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ഹൈക്കോടതി കോടതി ജാമ്യം നൽകിയിരുന്നു. തെളിവുകൾ നശിപ്പിക്കുമെന്നതിനാൽ കണ്ണുർ ജില്ലയിൽ പ്രവേശിപ്പിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.
Next Story