- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീടു ആരോപണം: തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ശ്രുതിക്കെതിരെ 5 കോടി മാനനഷ്ടകേസ് നൽകി അർജുൻ സർജ്ജ
യുവനടി ശ്രുതി ഹരിഹരനെതിരേ നടൻ അർജുൻ സർജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. മീ ടൂ കാമ്പയിനിന്റെ ഭാഗമായി ശ്രുതി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് അർജുൻ കോടതിയെ സമീപിച്ചത്. ബെംഗളൂരൂ സിറ്റി സിവിൻ കോർട്ടിൽ അർജുന് വേണ്ടി അനന്തിരവൻ ധ്രുവ് സർജയാണ് മാനനഷ്ടക്കേസ് ഫയൽ ചെയതത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച കന്നഡചിത്രമായ നിപുണൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ വച്ചാണ് മോശമായി പെരുമാറി എന്നായിരുന്നു മീടു ആരോപണത്തിൽ ശ്രുതിയുടെ ആരോപണം എന്നാൽ, അർജ്ജുൻ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു. ശ്രുതിയുടെ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അർജുൻ പ്രതികരിച്ചു. അർജ്ജുൻ മോശമായി ആരോടും പെരുമാറിയില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥൻ രംഗത്തുവന്നിരുന്നു. അതേസമയം, ശ്രുതിക്ക് പൂർണപിന്തുണയുമായി പ്രകാശ് രാജ് അടക്കമുള്ള താരങ്ങളും രംഗത്തുവന്നിരുന്നു. അച്ഛനെപറ്റിയുള്ള പറഞ്ഞകാര്യത്തിൽ രൂക്ഷ വിമർശനവുമായി അർജുന്റെ മകൾ ഐശ്വര്യയും രംഗത്തുവന്നിരുന്നു. ആരെങ്കിലും ബലംപ്രയോഗിച്ച്
യുവനടി ശ്രുതി ഹരിഹരനെതിരേ നടൻ അർജുൻ സർജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. മീ ടൂ കാമ്പയിനിന്റെ ഭാഗമായി ശ്രുതി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് അർജുൻ കോടതിയെ സമീപിച്ചത്. ബെംഗളൂരൂ സിറ്റി സിവിൻ കോർട്ടിൽ അർജുന് വേണ്ടി അനന്തിരവൻ ധ്രുവ് സർജയാണ് മാനനഷ്ടക്കേസ് ഫയൽ ചെയതത്.
ഇരുവരും ഒന്നിച്ച് അഭിനയിച്ച കന്നഡചിത്രമായ നിപുണൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ വച്ചാണ് മോശമായി പെരുമാറി എന്നായിരുന്നു മീടു ആരോപണത്തിൽ ശ്രുതിയുടെ ആരോപണം എന്നാൽ, അർജ്ജുൻ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു. ശ്രുതിയുടെ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അർജുൻ പ്രതികരിച്ചു. അർജ്ജുൻ മോശമായി ആരോടും പെരുമാറിയില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥൻ രംഗത്തുവന്നിരുന്നു.
അതേസമയം, ശ്രുതിക്ക് പൂർണപിന്തുണയുമായി പ്രകാശ് രാജ് അടക്കമുള്ള താരങ്ങളും രംഗത്തുവന്നിരുന്നു. അച്ഛനെപറ്റിയുള്ള പറഞ്ഞകാര്യത്തിൽ രൂക്ഷ വിമർശനവുമായി അർജുന്റെ മകൾ ഐശ്വര്യയും രംഗത്തുവന്നിരുന്നു. ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കിൽ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്‌നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല.
ശ്രുതിയെപ്പോലുള്ളവർ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോൾ പോപ്പുലാരിറ്റിക്ക് വേണ്ടിയാകും. അവരുടേ പേരുകൾ എല്ലാ ചാനലിലുകളിലൂടെയും മിന്നിമറഞ്ഞു. എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ശ്രുതിയുടെ തീരുമാനങ്ങളിൽ സങ്കടമുണ്ട്. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ തുറന്ന് സംസാരിക്കാമായിരുന്നു.'ഐശ്വര്യ പറഞ്ഞു.