- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു; എന്റെ ഒരു ചിത്രം കാണാനായി അമ്മയോടൊപ്പം റെഡ് കാർപെറ്റിൽ കൂടി നടക്കാൻ എനിക്ക് സാധിച്ചിട്ടില്ല; പക്ഷെ എനിക്കുറപ്പാണ് ഈ കഴിഞ്ഞ ആറ് വർഷമായി എന്റെ ഒൻപത് സിനിമകളോടൊപ്പം എന്നോടൊപ്പം ഓരോ അടിവയ്ക്കുമ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്; അമ്മയുടെ ചരമ വാർഷികത്തിൽ അർജുൻ കപൂറിന്റെ വികാര നിർഭരമായ കുറിപ്പ്
മുംബൈ: ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ദേയനാണ് ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ. ഇക്കഴിഞ്ഞ ദിവസം അർജുൻ കപൂറിന്റെ അമ്മ മോന കപൂറിന്റെ ആറാമത്തെ ചരമ വാർഷികമായിരുന്നു. അമ്മയുടെ ചരമ വാർഷികത്തിൽ അർജുൻ കപൂർ എഴുതിയ വരികൾ ശ്രദ്ദേയമാകുകയാണ്. 'ഇന്ന് പട്യാലയിലെ ഒരു കനാലിന്റെ കരയിൽ സിനിമയുടെ ചിത്രീകരണം നടക്കുമ്‌ബോൾ ഇവിടം എത്ര മനോഹരമാണെന്ന് കാണിച്ച് തരാൻ അമ്മയ്ക്ക് ഒരു ചിത്രം അയച്ച് തരാൻ സാധിച്ചെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. എന്റെ ഒരു ചിത്രം കാണാനായി അമ്മയോടൊപ്പം റെഡ് കാർപെറ്റിൽ കൂടി നടക്കാൻ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ എനിക്കുറപ്പാണ് ഈ കഴിഞ്ഞ ആറ് വർഷമായി എന്റെ ഒൻപത് സിനിമകളോടൊപ്പം എന്നോടൊപ്പം ഓരോ അടിവയ്ക്കുമ്‌ബോഴും അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. ഞങ്ങളുടെ വ്യക്തിപരമായ യാത്രയിൽ എന്നോടും അൻഷുലയോടുമൊപ്പം ഉണ്ടായിരുന്നെന്ന്. അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഒരുപാട് കാര്യങ്ങൾ ഇവിടെ നടന്നുകഴിഞ്ഞു. ഇക്കാലമത്രയും പല ഉത്തരങ്ങൾക്കുവേണ്ടിയും കരുത്തിനുവേണ്ടിയും ഞാൻ അമ്മയെ നോക്കേണ്ടതായിര
മുംബൈ: ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ദേയനാണ് ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ. ഇക്കഴിഞ്ഞ ദിവസം അർജുൻ കപൂറിന്റെ അമ്മ മോന കപൂറിന്റെ ആറാമത്തെ ചരമ വാർഷികമായിരുന്നു. അമ്മയുടെ ചരമ വാർഷികത്തിൽ അർജുൻ കപൂർ എഴുതിയ വരികൾ ശ്രദ്ദേയമാകുകയാണ്.
'ഇന്ന് പട്യാലയിലെ ഒരു കനാലിന്റെ കരയിൽ സിനിമയുടെ ചിത്രീകരണം നടക്കുമ്‌ബോൾ ഇവിടം എത്ര മനോഹരമാണെന്ന് കാണിച്ച് തരാൻ അമ്മയ്ക്ക് ഒരു ചിത്രം അയച്ച് തരാൻ സാധിച്ചെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. എന്റെ ഒരു ചിത്രം കാണാനായി അമ്മയോടൊപ്പം റെഡ് കാർപെറ്റിൽ കൂടി നടക്കാൻ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ എനിക്കുറപ്പാണ് ഈ കഴിഞ്ഞ ആറ് വർഷമായി എന്റെ ഒൻപത് സിനിമകളോടൊപ്പം എന്നോടൊപ്പം ഓരോ അടിവയ്ക്കുമ്‌ബോഴും അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. ഞങ്ങളുടെ വ്യക്തിപരമായ യാത്രയിൽ എന്നോടും അൻഷുലയോടുമൊപ്പം ഉണ്ടായിരുന്നെന്ന്.
അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഒരുപാട് കാര്യങ്ങൾ ഇവിടെ നടന്നുകഴിഞ്ഞു. ഇക്കാലമത്രയും പല ഉത്തരങ്ങൾക്കുവേണ്ടിയും കരുത്തിനുവേണ്ടിയും ഞാൻ അമ്മയെ നോക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഞാൻ ചെയ്തത്രയും ശരിയാണോ എന്നറിയില്ല. എങ്കിലും ഞാൻ അമ്മ പഠിപ്പിച്ച കാര്യങ്ങളത്രയും ജീവിതത്തിൽ പകർത്താൻ ഓരോ ദിനവും ഞാൻ പരിശ്രമിക്കുന്നുണ്ട്.
അമ്മ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് ആറു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. പക്ഷെ ഓരോ ശ്വാസത്തിലും ഞാൻ അമ്മയെ ഓർക്കുന്നു. എവിടെ ആയിരുന്നാലും പുഞ്ചിരിക്കുക. അമ്മയുടെ സ്നേഹവും ഊർജവും പകർന്നുതരിക. കാരണം ദൈവത്തിനറിയാം എന്റെയും അൻഷുലയുടെയും ലോകത്തിന് ഇതൊക്കെ വേണമെന്ന്''. അർജുൻ കുറിച്ചു.
A post shared by Arjun Kapoor (@arjunkapoor) on