ബോളിവുഡ് താരവും അനിൽ കപൂറിന്റഎ പുത്രിയുമായ സോനം കപൂറിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹ വേദിയിൽ സോനത്തിനൊപ്പം നിറ സാന്നിധ്യമായി നിന്ന താരമാണ് അർജുൻ കപൂർ. ഒരു സഹോദരന്റെ കടമകൾ ഏറ്റെടുത്ത് അതിഥികളെ സൽക്കരിക്കാനും വധു വരന്മാരെ ശുശ്രൂഷിക്കാനും എല്ലാം അർജുൻ മുൻ പന്തിയിൽ തന്നെ നിന്നു. എന്നാൽ സോനത്തിന്റെ വിവാഹസത്കാരത്തിലുള്ള അർജുന്റെ അസാന്നിധ്യമാണ് ഇപ്പോൾ ബിടൗണിൽ ചർച്ചയാകുന്നത്.

അർജുന്റെ അസാന്നിധ്യത്തിന് കരണം സൽമാന്റെ സാന്നിധ്യമാണെന്നാണ് ബി ടൗണിലെ സംസാരം. സൽമാനും അർജുനും തമ്മിൽ ഊഷ്മളമായ സൗഹൃദമായിരുന്നു ആദ്യ നാളുകളിൽ ഉണ്ടായിരുന്നത്. സൽമാനെ തന്റെ മാർഗദർശിയായാണ് അർജുൻ കണക്കാക്കിയിരുന്നത്. എന്നാൽ സൽമാന്റെ സഹോദരന്റെ മുൻ ഭാര്യയും ബോളിവുഡ് നടിയുമായ മലൈക അറോറയുമായി അർജുന് ഏറെ അടുപ്പമുണ്ടായിരുന്നതാണ് ഇരുവർക്കുമിടയിൽ സ്പർദ്ധ വളർത്തിയത്.

1998 ലാണ് ബോളിവുഡ് നടിയും അവതാരകയും നർത്തകിയുമായ മലൈക അറോറ സൽമാന്റെ സഹോദരനും സംവിധായകനും നിർമ്മാതാവുമായ അർബാസ് ഖാനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞത്. സൽമാന്റെ സഹോദരി അർപ്പിതയുമായി പ്രണയത്തിലായിരുന്ന അർജുൻ ആ ബന്ധം വേണ്ടെന്നു വച്ചതും ഇരുവർക്കുമിടയിൽ ശത്രുത വളരാൻ കാരണമായി.

ഇതോടെയാണ് ഇരുവരും തമ്മിൽ കണ്ടാൽ പോലും മിണ്ടാതെയായത്. പാർട്ടിയിൽ പങ്കെടുക്കാനായി ഇരുവർക്കുമിടയിൽ അത്ര ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ തന്നെ പാർട്ടി തീരുവോളം ഇരുവരും പരസ്പരം മുഖം കൊടുക്കാതെ നടക്കുകയായിരുന്നത്രെ.