മുംബൈ: ബെസ്റ്റ് ഫ്രണ്ടുണ്ടാവുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്.എല്ലാവർക്കും അത് ഉണ്ടായെന്ന് വരില്ല, ഉള്ളവർക്ക് അതിന്റെ വില അത്രയും വലുതാണ്. സാധാരണക്കാരിലെന്ന പോലെ സിനിമാ ലോകത്തും ബൈസ്റ്റ ഫ്രണ്ട്‌സ് ഉണ്ട്. അതിൽ മുൻ പന്തിയിൽ ഉള്ളവരാണ് പരിണിതി ചോപ്രയും അർജുൻ കപൂറും. 2012 ൽ പുറത്തിറങ്ങിയ ഇഷ്ഖ്‌സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം.

അർജുനുമായുള്ള സൗഹൃദത്തെക്കുറിച്ച് പരിണിതി വാചാലയാവുന്നു. 'എനിക്ക് അർജുനുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണെങ്കിൽ അവനോട് എല്ലാ സ്വാതന്തൃവും എനിക്കുണ്ട്. അവനിട്ട് ഒരു ചവിട്ട് കൊടുത്ത് മര്യാദക്ക് നന്നായി പെരുമാറാൻ ആവശ്യപ്പെടാം മിണ്ടാതിരിക്കാൻ ആജ്ഞാപിക്കാം.അവന് എന്നോട് തിരിച്ചും അങ്ങനെ തന്നെ.

ആരെങ്കിലും അവനെക്കുറിച്ച് ചീത്തയായി എന്തെങ്കിലും പറഞ്ഞാൽ അവന് വേണ്ടി വാദിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകും. അർജുന് വേണ്ടി ഒരാളെ കൊല്ലാൻ വരെ ഞാൻ തയ്യാറാകും. എനിക്ക് അർജുനെക്കുറിച്ചാരും മോശം പറയണത് കേൾക്കാനാകില്ല. കാരണം അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് 'പരിനീതി പറഞ്ഞു അടുപ്പിച്ചടുപ്പിച്ച് രണ്ടു ചിത്രങ്ങൾ ഒരുമിച്ച് ചെയ്യാൻ സാധിക്കുന്നതിൽ തന്നേക്കാളേറെ സന്തോഷം അർജുന് ആയിരിക്കുമെന്ന് താരം പറയുന്നു.

'എന്നെക്കാളേറെ അർജുൻ ആയിരിക്കും ഏറെ സന്തോഷിക്കുന്നുണ്ടായിരിക്കുക. കാരണം രണ്ട് ചിത്രങ്ങൾ അടുപ്പിച്ചടുപ്പിച്ച് ചെയ്യുന്നതിനാൽ ഒരു വർഷം അവൻ എന്നോടൊപ്പമായിരിക്കും. രണ്ട് ചിത്രങ്ങളെയും ഞാൻ വളരെ സന്തോഷത്തോടെയും ആകാംഷയോടെയുമാണ് നോക്കി കാണുന്നത്. കാരണം സിനിമ മേഖലയിൽ എന്റെ ഏറ്റവുമടുത്ത സുഹൃത്താണവാൻ. അവനെന്റെ സഹപ്രവത്തകനായതിൽ ഒരുപാട് സന്തോഷം.' പരിനീതി പറഞ്ഞുസദീപ് ഓർ പിങ്കി ഫറാർ, നമസ്‌തെ കാനഡ തുടങ്ങിയവയാണ് ഇരുവരും ഒരുമിച്ചു അഭിനയിക്കുന്ന അടുത്ത ചിത്രങ്ങൾ.